93 പുനരൈക്യ  വാർഷികത്തിന് ഉജ്ജ്വലസമാപനം

 

93 പുനരൈക്യ വാർഷികത്തിന് ഉജ്ജ്വലസമാപനം

21/10/2023

 മൂവാറ്റുപുഴ: വിശ്വാസ സമൂഹം ഒരുമിച്ച് ചേർന്ന്  വിശുദ്ധ കുർബാനയുടെ ആഘോഷമായ സമർപ്പണത്തിന് സ്വയം സമർപ്പിച്ച പുനരൈക്യ  വാർഷികാഘോഷത്തിന് ഉജ്ജ്വലമായ സമാപനമായി. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ  12 ഭദ്രാസനങ്ങളിൽ നിന്നായി ആയിരങ്ങൾ പങ്കെടുത്ത പുനരൈക്യ വാർഷികം മൂവാറ്റുപുഴയുടെ മണ്ണിൽ പുത്തൻ ഉണർവ് സമ്മാനിച്ചു. രാവിലെ എട്ടുമണിക്ക് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍, സഭയുടെ പിതാക്കന്മാരായ   ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് മാര്‍ കുറിലോസ്, ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് പനംതുണ്ടില്‍ ( അപ്പോസ്തോലിക് Nuncio) ,ബിഷപ്പ് ഡോ ജ്വോഷാ മാര്‍ ഇഗ്നാത്തിയോസ്, ബിഷപ്പ് ഡോ ജോസഫ് മാര്‍ തോമസ്,ബിഷപ്പ് ഡോ. സാമുവല്‍ മാര്‍ ഐറേനിയസ്,  ബിഷപ്പ് ഡോ തോമസ് മാര്‍ ആന്തോണിയോസ്, ബിഷപ്പ് ഡോ വിന്‍സെന്‍റ് മാര്‍ പൗലോസ്, ബിഷപ്പ് ഡോ. തോമസ് മാർ യൗസേബിയോസ്, ബിഷപ്പ് ഡോ ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, ബിഷപ്പ് ഡോ  ആന്‍റണി മാര്‍ സില്‍വാനോസ്,  ബിഷപ്പ് ഡോ മാത്യുസ് മാര്‍ പോളികാര്‍പ്പസ്,  ബിഷപ്പ് ഡോ.എബ്രഹാം മാര്‍ യൂലിയോസ്, ബിഷപ്പ് ഡോ യുഹനോന്‍ മാര്‍  ക്രിസോസ്റ്റം എന്നിവരുടെ സഹകാർമികത്വത്തിൽ   വിശുദ്ധ കുർബാന അർപ്പിച്ചു.   കോഴിക്കോട് രൂപതാധ്യക്ഷനും, കെ. ആര്‍. എല്‍ .സി. സി യുടെ പ്രസിഡണ്ടുമായ മോസ്റ്റ്. റവ. ഡോ. വര്‍ഗീസ് ചക്കാലക്കല്‍ തിരുവചനസന്ദേശം നല്‍കി.  മലങ്കര സുറിയാനി കത്തോലിക്കാ സഭ ഐക്യത്തിന്റെ സഭയാണെന്നും ഈ സഭയുടെ അംഗങ്ങൾ അവരുടെ ജീവിത സാക്ഷ്യം വഴി സഭയെ പണിതുയർത്തുവാൻ കടപ്പെട്ടവരാണെന്നും പിതാവ് വചനസന്ദേശത്തിൽ ഉദ്ബോധിപ്പിച്ചു. രക്തസാക്ഷിത്വം വഹിച്ചുകൊണ്ട് സഭയെ പണിതുയർത്തുക എന്നത് നമ്മുടെ ഏറ്റവും വലിയ ജീവിത സാക്ഷ്യവും വെല്ലുവിളിയും ആണെന്ന്  എന്ന അഭിവന്ദ്യ പിതാവ് കൂട്ടിച്ചേർത്തു.  മൂവാറ്റുപുഴ രൂപത അധ്യക്ഷന്‍ ബിഷപ്പ് ഡോ. യുഹാനോന്‍ മാര്‍ തെയഡോഷ്യസ് മെത്രാപ്പോലീത്ത പങ്കെടുക്കുന്ന എല്ലാവരെയും സമ്മേളന നഗരിയിലേക്ക് സ്വാഗതം ചെയ്തു. വിശുദ്ധ കുര്‍ബാനയുടെ അവസാനം ദൈവജനത്തിനുള്ള  സഭാതലവന്‍റെ പുനരൈക്യസന്ദേശം കാതോലിക്കാബാവാ നൽകി. വിഭജിതവും അസ്വസ്ഥത  നിറഞ്ഞതുമായ സമൂഹത്തിൽ നിന്ന്  രാജ്യത്തിന്റെ ഐക്യവും സമാധാനവും സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന് പിതാവ് പുനരൈക്യ  സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. സഭയുടെ ആത്മീയതയും പൈതൃകവും നിലനിർത്തുവാൻ നാം കടപ്പെട്ടവരാണ്.  ശതാബ്ദിയിലേക്ക് പ്രവേശിക്കുന്ന മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് എല്ലാ തലങ്ങളിലും ഉള്ള വളർച്ച സംജാതമായത് മലങ്കരയുടെ ആത്മീയത നാം ഉയർത്തിപ്പിടിച്ചതുകൊണ്ടും ദൈവത്തിന്റെ മുമ്പിൽ  നമ്മുടെ മുട്ടുകൾ മടക്കിയത് കൊണ്ടുമാണെന്ന് പിതാവ് കൂട്ടിച്ചേർത്തു. ശതാബ്ദിയിലേക്കുള്ള നമ്മുടെ പ്രയാണത്തിൽ ആത്മീയ മുന്നേറ്റവും സഭയുടെ നവീകരണവും സുവിശേഷ പ്രവർത്തനവും നാം മുഖ്യമായി കാണണം. 93 പുനരൈക്യ  വാർഷികം  വാർഷികം ലളിതവും  മനോഹരവുമായി സംഘടിപ്പിച്ച മൂവാറ്റുപുഴ രൂപതയെ അഭിനന്ദിച്ചുകൊണ്ടാണ് പിതാവ് പുനരൈക്യസന്ദേശം അവസാനിപ്പിച്ചത്.  93-ാം പുനരൈക്യവാര്‍ഷികത്തോടനുബന്ധിച്ച് മൂവാറ്റുപുഴ രൂപത ഏറ്റെടുത്തു നടത്തിയ വിവിധ കാരുണ്യപ്രവര്‍ത്തനങ്ങളായ 5 ഭവനങ്ങളുടെ നിര്‍മ്മാണം, 100 കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സഹായം, എന്‍ഡോവ്മെന്‍റ് എന്നിവ കാതോലിക്കാബാവ ഉദ്ഘാടനം ചെയ്തു. 


തുടര്‍ന്ന്, മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ അഭിമാനമായി പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ നിയോഗിച്ച ഖസാക്കിസ്ഥാന്‍റെ അപ്പസ്തോലിക് ന്യുന്‍ഷിയോ ആര്‍ച്ചുബിഷപ്പ് മാർ ജോര്‍ജ് പനംതുണ്ടിലിനെ മൂവാറ്റുപുഴ ഭദ്രാസന അധ്യക്ഷൻ  കുരിശുമാല അണിയിച്ച്  ആദരിച്ചു. 94ആം പുനരൈക്യ   വാർഷികത്തിന് ആതിഥേയത്വം വഹിക്കുന്ന പാറശാല ഭദ്രാസനത്തിന് കാതോലിക്ക പതാക മൂവാറ്റുപുഴ ഭദ്രാസനം കൈമാറി. ഉച്ചയ്ക്ക് ഒരു മണിക്ക് നാല് സമ്മേളന നഗരികളിലായി 4  വിവിധ സമ്മേളനങ്ങള്‍ നടത്തി. സെന്‍റ് ജോസഫ് കത്തീഡ്രല്‍ ദേവാലയത്തില്‍ എം.സി.വൈ.എം ആഗോള യുവജന  സമ്മേളനം നടന്നു. എം സി വൈ എം സഭാതല പ്രസിഡണ്ട് ഏഞ്ചല്‍ മേരി അധ്യക്ഷത വഹിച്ചു മൂവാറ്റുപുഴ എം.എല്‍.എ ശ്രീ. മാത്യു കുഴല്‍നാടന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മാര്‍ ഇവാനിയോസ് നഗറില്‍ നടത്തപ്പെടുന്ന എം.സി.എ യുടെ നേതൃത്വത്തിലുള്ള ആഗോള അല്മായ സംഗമത്തിന്‍റ് സഭാതലപ്രസിഡന്‍റ് അഡ്വ. എബ്രഹാം എം പട്യാനി  അധ്യക്ഷത വഹിച്ചു. കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു.  സി.ബി.സി.ഐ.ലെയ്റ്റി കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി സി സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി കെ എം ആര്‍ എമ്മിന്‍റെ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാശ്രീ പുരസ്കാരം മൂവാറ്റുപുഴ രൂപതാ അധ്യക്ഷന്‍ ബിഷപ്പ് ഡോ.യുഹാനോന്‍ മാര്‍ തെയോഡോഷ്യസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു.


ദൈവശാസ്ത്ര സമ്മേളനം ബിഷപ്പ് ഹൗസിലുള്ള മാര്‍ തെയോഫിലോസ് നഗറില്‍ വച്ച് നടത്തി. അഭിവന്ദ്യ എബ്രഹാം മാർ ജൂലിയോസ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സംഘടനയായ എം.സി.സി.എല്‍ സമ്മേളനം വിശുദ്ധ ഷാര്‍ബേലിന്‍റെ ചാപ്പലില്‍ വച്ച് നടത്തി. കോതമംഗലം രൂപതയുടെ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു.വിവിധ സമ്മേളനങ്ങളെ തുടര്‍ന്ന്  മാര്‍ ഇവാനിയോസ് നഗറില്‍ വച്ച് സുവിശേഷ സംഘ പ്രാര്‍ത്ഥന ശുശ്രൂഷയും വി.കുര്‍ബാനയുടെ ആരാധനയും ബിഷപ്പ് ഡോ. ആന്‍റണി മാര്‍ സില്‍വാനോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ നടന്നു. 

ആഘോഷപരിപാടികള്‍ക്ക് ജനറല്‍ കണ്‍വീനര്‍ വന്ദ്യ. തോമസ് ഞാറക്കാട്ട് കോര്‍എപ്പിസ്കോപ്പ, റവ.ഫാ. മൈക്കിള്‍ വടക്കേവീട്ടില്‍, റവ.ഫാ.വര്‍ഗീസ് പണ്ടാരംകുടിയില്‍, ഫാ. ഷാജു വെട്ടിക്കാട്ടില്‍, ഫാ. സാബു മുളകുകൊടിയിൽ  ഫാ. സന്തോഷ് പുളിക്കൽ, ഫാ. മാത്യു കളരികാലായിൽ,ഫാ. ആന്‍റണി വേങ്ങനില്‍ക്കുന്നതില്‍ ആഘോഷ കമ്മിറ്റി ജനറല്‍ സെക്രട്ടറി വി.സി ജോര്‍ജുകുട്ടി,  ഷിബു പനച്ചിക്കല്‍,  അഡ്വ. എൽദോ പൂക്കുന്നേൽ, സിബി തോമസ് എന്നിവര്‍ നേതൃത്വം നല്കി.


സാൻജോസ് വൈദിക മന്ദിരത്തിന്റെ കൂദാശ കർമ്മം

 

സാൻജോസ് വൈദിക മന്ദിരത്തിന്റെ കൂദാശ കർമ്മം

20/10/2023

മൂവാറ്റുപുഴ ഭദ്രാസനത്തിലെ വിരമിക്കുന്ന വൈദികർക്കായി പണികഴിപ്പിച്ച  വൈദിക മന്ദിരത്തിന്റെ കൂദാശ കർമ്മം  സഭയുടെ തലവനും പിതാവുമായ അത്യ അഭിവന്ദ്യ മോറാൻ മോർ ബസേലിയോസ്   കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവ 2023 സെപ്റ്റംബർ 20, മൂന്നു മണിക്ക്  നിർവഹിച്ചു. സഭയിലെ മറ്റ് എല്ലാ പിതാക്കന്മാരായ  ആർച്ച് ബിഷപ്പ് ഡോ.തോമസ് മാർ കുറിലോസ്,  ബിഷപ്പ് ജോസഫ് മാർ തോമസ്, ബിഷപ്പ് വിൻസെന്റ് മാർ പൗലോസ് , ബിഷപ്പ് ഡോ.സാമുവൽ മാർ ഐറേനിയസ് , ബിഷപ്പ് ഡോ. ആന്റണി മാർ സിൽവാനോസ്, ബിഷപ്പ് ഡോ.എബ്രഹാം മാർ യൂലിയോസ്, ബിഷപ്പ്     യൂഹാനോൻ മാർ  ക്രിസോസ്റ്റം എന്നിവരും വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുത്തു. മൂവാറ്റുപുഴ രൂപത അധ്യക്ഷൻ ബിഷപ്പ് ഡോ. യുഹാനോൻ മാർ തെയോഡോഷ്യസ് മെത്രാപ്പോലീത്ത സ്വാഗതം പറഞ്ഞു. രൂപത വികാരി ജനറൽ  റവ.തോമസ് ഞാറക്കാട് കോർ എപ്പിസ്കോപ്പ നന്ദി പ്രകാശിപ്പിച്ചു.



മൂവാറ്റുപുഴ ഭദ്രാസനത്തിന് പുതിയ രണ്ട് കോർ എപ്പിസ്കോപ്പമാർ

 

മൂവാറ്റുപുഴ ഭദ്രാസനത്തിന് പുതിയ രണ്ട് കോർ എപ്പിസ്കോപ്പമാർ

17/07/2023

മൂവാറ്റുപുഴ ഭദ്രാസനത്തിന് വേണ്ടി ഭദ്രാസനത്തിന്റെ വികാരി ജനറാൾ പെരി.  ബഹുമാനപ്പെട്ട തോമസ് ഞാറക്കാട്ട് അച്ചനെയും, സീനിയർ വൈദികനായ പെരിയ ബഹുമാനപ്പെട്ട കുര്യൻ ആരംബിള്ളിക്കുടിയിൽ അച്ചനെയും കോർ എപ്പിസ്കോപ്പോ സ്ഥാനത്തേക്ക്  രൂപതാ അധ്യക്ഷൻ അഭിവന്ദ്യ യൂഹാനോൻ മാർ  തെയഡോഷ്യസ്  മെത്രാപ്പോലീത്ത അരമന ചാപ്പലിൽ വച്ച് പ്രഖ്യാപിച്ചു. നിയുക്ത കോർ എപ്പിസ്കോപ്പോമാരുടെ സ്ഥാനാരോഹണം 2023 ഓഗസ്റ്റ് 12-ന് സെന്റ് ജോസഫ് കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടത്തപ്പെടും.


93- പുനരൈക്യ സഭാ സംഗമത്തിന് ഒരുക്കങ്ങൾ ആരംഭിച്ചു

 

93- പുനരൈക്യ സഭാ സംഗമത്തിന് ഒരുക്കങ്ങൾ ആരംഭിച്ചു

20/06/2023

മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ  കടന്നുവരുന്ന  93 പുനരൈക്യ സഭാ സംഗമത്തിന് വാഴപ്പള്ളി സെന്റ് ജോസഫ് കത്തീഡ്രൽ ദേവാലയത്തിൽ പതാക ഉയർത്തിയും, പുനരൈക്യ  വിജയത്തിന് വേണ്ടിയുള്ള പ്രാർത്ഥന ചൊല്ലിയും സംഗമത്തിന് തുടക്കം കുറിച്ചു. മൂവാറ്റുപുഴ ഭദ്രാസനത്തിന്റെ മുൻ അധ്യക്ഷൻ അഭിവന്ദ്യ  എബ്രഹാം മാർ യൂലിയോസ്  മെത്രാപ്പോലത്തെയാണ്  പുനരൈക്യ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. പീച്ചി ദർശന പാസ്റ്ററൽ സെന്ററിൽ പതാക ഉയർത്തി പുനരൈകാസഭാ സംഗമത്തിന് ഭദ്രാസനധ്യക്ഷൻ  അഭിവന്ദ്യ യൂഹാനോൻ മാർ തിയോഡോഷ്യസ് മെത്രാപ്പോലീത്ത  തുടക്കം കുറിച്ചു.


മൂവാറ്റുപുഴ ഭദ്രാസനത്തിന്റെ പുതിയ കോളേജ് ആരംഭിച്ചു.

 

മൂവാറ്റുപുഴ ഭദ്രാസനത്തിന്റെ പുതിയ കോളേജ് ആരംഭിച്ചു.

07/03/2023

പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി തേനിടുക്കിൽ മൂവാറ്റുപുഴ ഭദ്രാസനത്തിന്റെ പുതിയ കോളേജ് ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി അഫിലിയേഷൻ ഉള്ള ഈ കോളേജ് മോർ ഇവാനിയൻ കോളേജ് എന്ന പേരിലാണ് അറിയപ്പെടുന്നത്. B. A English Literature, B. Com Finance & Taxation, B. Com Computer Application എന്നീ കോഴ്സുകളാണ് ഈ കോളേജിൽ ലഭ്യമാകുന്നത്.


മൂവാറ്റുപുഴ ഭദ്രാസനത്തിന്റെ പുതിയ കോളേജ് ആരംഭിച്ചു.

 

മൂവാറ്റുപുഴ ഭദ്രാസനത്തിന്റെ പുതിയ കോളേജ് ആരംഭിച്ചു.

07/06/2022

വടക്കഞ്ചേരി: പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി തേനിടുക്കിൽ മൂവാറ്റുപുഴ ഭദ്രാസനത്തിന്റെ പുതിയ കോളേജ് ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി അഫിലിയേഷൻ ഉള്ള ഈ കോളേജ് മോർ ഇവാനിയൻ കോളേജ് എന്ന പേരിലാണ് അറിയപ്പെടുന്നത്. B. A English Literature, B. Com Finance & Taxation, B. Com Computer Application എന്നീ കോഴ്സുകളാണ് ഈ കോളേജിൽ ലഭ്യമാകുന്നത്.

Phone Office : 9447555917 

E-mail : micvadakken23@gmail.com               

Website https://morivaniancollege.com/


മൂവാറ്റുപുഴ ഭദ്രാസനത്തിന് പുതിയ വികാരി ജനറാൾ

 

മൂവാറ്റുപുഴ ഭദ്രാസനത്തിന് പുതിയ വികാരി ജനറാൾ

05/03/2023

മൂവാറ്റുപുഴ ഭദ്രാസനത്തിന്റെ പുതിയ വികാരി ജനറാളായി വെരി. റവ. ഫാ. തോമസ് ഞാറക്കാട്ട് -നെ മൂവാറ്റുപുഴ ഭദ്രാസനധ്യക്ഷൻ അഭിവന്ദ്യ യൂഹാനോൻ മാർ തിയോഡോഷ്യസ് മെത്രാപ്പോലീത്ത 05-03-2023 ൽ നിയമിച്ചു. 1990 ഡിസംബർ 26ന്  വൈദികനായ ബഹുമാനപ്പെട്ട അച്ചൻ മൂവാറ്റുപുഴ ഭദ്രാസനത്തിന്റെ ചാൻസിലർ, പ്രോക്യൂറേറ്റർ,നോർത്തേൺ റീജിയൻ എപ്പിസ്കോപ്പൽ വികാര്‍ എന്നീ നിലകളിൽ  സേവനമനുഷ്ഠിച്ചിട്ടുണ്ട്.നിറാമുകൾ സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഇടവക അംഗമായ അച്ചൻ എറണാകുളം, സെൻ തോമസ് മലങ്കര കത്തോലിക്ക ഇടവകയുടെ വികാരിയായിരിക്കയാണ് ഈ പുതിയ നിയമനം. അച്ചന് ഭദ്രാസനത്തിന്റെ അഭിനന്ദനങ്ങളും പ്രാർത്ഥനകളും നേരുന്നു.


നാലാം മൂവാറ്റുപുഴ ബൈബിൾ കൺവെൻഷൻ നടത്തപ്പെട്ടു

 

നാലാം മൂവാറ്റുപുഴ ബൈബിൾ കൺവെൻഷൻ നടത്തപ്പെട്ടു

15/01/2023

മുവാറ്റുപുഴ ബൈബിൾ  കൺവെൻഷൻ മുവാറ്റുപുഴ ഭദ്രാസനത്തിന്റെ ആതിഥേയത്തിൽ  2023 ജനുവരി15,16,& 17 തിയ്യതികളിൽ നടത്തപ്പെട്ടു. ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചനാണ് കൺവെൻഷൻ നയിച്ചത്.കൺവെൻഷൻ ആദ്യ ദിനം അഭിവന്ദ്യ ജോർജ് മഠത്തിക്കണ്ടത്തിൽ സിറോ മലബാർ ക്രമത്തിൽ കുർബാന ചൊല്ലി ഉദ്ഘാടനം ചെയ്തു.സമാപന ദിനത്തിൽ ലാറ്റിൻ ക്രമത്തിൽ അഭിവന്ദ്യ ജെയിംസ് ആനാപറമ്പിൽ പിതാവ് കുർബാന ചൊല്ലി.ഏറെ അനുഗ്രഹപ്രദമായിരുന്നു കൺവെൻഷൻ.


നവ വൈദികർക്ക് മൂവാറ്റുപുഴ ഭദ്രാസനത്തിന്റെ പ്രാർത്ഥനാശംസകൾ

 

നവ വൈദികർക്ക് മൂവാറ്റുപുഴ ഭദ്രാസനത്തിന്റെ പ്രാർത്ഥനാശംസകൾ

30/12/2022

 മൂവാറ്റുപുഴ ഭദ്രാസനത്തിന് വേണ്ടി 2022 ഡിസംബർ 27 ന് മൂവാറ്റുപുഴ കത്തീഡ്രൽ ദൈവാലയത്തിൽ വച്ച് ഭദ്രാസനധ്യക്ഷൻ അഭിവന്ദ്യ യൂഹാനോൻ മാർ തെയോഡോഷ്യസ് പിതാവിന്റെ കൈവെപ്പാൽ ഫാ.ജോസഫ് പന്നിവിഴ, ഫാ. ജേക്കബ് കൈലാത്ത് വൈദിക പട്ടം സ്വീകരിച്ചു.


മൂവാറ്റുപുഴ ഭദ്രാസന വൈദിക- അജപാലന സമിതികളുടെ ഒരു സംയുക്ത യോഗം

 

മൂവാറ്റുപുഴ ഭദ്രാസന വൈദിക- അജപാലന സമിതികളുടെ ഒരു സംയുക്ത യോഗം

03/12/2022

മൂവാറ്റുപുഴ ഭദ്രാസന വൈദിക- അജപാലന സമിതികളുടെ ഒരു സംയുക്ത യോഗം 2022 ഡിസംബർ 3  ( ശനി) വിമലഗിരി ബിഷപ്പ് ഹൗസിൽ വച്ച് നടത്തപ്പെട്ടു. കേരളസഭ നവീകരണം  2022-2025 എന്ന വിഷയത്തെ ആസ്പദമാക്കിയ ബഹുമാനപ്പെട്ട സ്റ്റാൻലി മാതിരിപ്പിള്ളി അച്ചൻ ക്ലാസ് നയിച്ചു.


നാലാം മൂവാറ്റുപുഴ ബൈബിൾ കൺവെൻഷൻ

 

നാലാം മൂവാറ്റുപുഴ ബൈബിൾ കൺവെൻഷൻ

23/11/2022

മൂവാറ്റുപുഴ ഭദ്രാസനത്തിന്റെ ആതിഥേയത്തിൽ നാലാം മൂവാറ്റുപുഴ ബൈബിൾ കൺവെൻഷൻ 2023 ജനുവരി 15,16 17 തീയതികളിൽ മൂവാറ്റുപുഴ    മാർ ഇവാനിയോസ് നഗറിൽ നടത്തപ്പെടും. ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചനും ടീം കൺവെൻഷൻ നയിക്കും


വാർഷിക ധ്യാനം നടത്തപ്പെട്ടു

 

വാർഷിക ധ്യാനം നടത്തപ്പെട്ടു

12/09/2022


മൂവാറ്റുപുഴ ഭദ്രാസനത്തിലെ വൈദികരുടെ വാർഷിക ധ്യാനം 2022 സെപ്റ്റംബർ 12 മുതൽ 16 വരെ പീച്ചി ദർശന പാസ്റ്ററൽ സെന്ററിൽ വച്ച്  നടത്തപ്പെട്ടു. ബഹുമാനപ്പെട്ട മാത്യു കക്കാട്ടുപള്ളി വി. സി അച്ചനാണ് ധ്യാനം നയിച്ചത്.


 നവീകരണത്തിനു തുടക്കം കുറിച്ചു.

 

നവീകരണത്തിനു തുടക്കം കുറിച്ചു.

01/08/2022

അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ്‌ ക്‌ളീമിസ് കതോലിക്കാ ബാവാ തിരുമേനിയുടെ കല്പനയനുസരിച്ച് ഈ വർഷം സഭയുടെ നവീകരണ വർഷമായി മലങ്കര കത്തോലിക്കാ സഭ  ആചരിക്കുന്നു. ഓഗസ്റ്റ് മാസം പ്രത്യേകം പ്രാർത്ഥനക്കായി മുവാറ്റുപുഴ ഭദ്രാസനത്തിനാണ് നൽകിയിരിക്കുന്നത്. അതിന്റെ ഭാഗമായി മുവാറ്റുപുഴ സെന്റ് ജോസഫ് കത്തിഡ്രൽ ദൈവാലയത്തിൽ അഭിവന്ദ്യ യൂഹാനോൻ മാർ തെയോഡോഷ്യസ് പിതാവിന്റെ നേതൃത്വത്തിൽ ബഹുമാനപെട്ട വൈദീകരും സിസ്റ്റേഴ്സും വിശ്വാസ സമൂഹവും  വിശുദ്ധ കുർബാനയർപ്പിച്ച്, തിരി തെളിച്ച് നവീകരണത്തിനു തുടക്കം കുറിച്ചു.


പീച്ചി പാസ്റ്റർ സെന്ററിൽ വെഞ്ചിരിപ്പും ചാപ്പൽ കൂദാശയും നടത്തപ്പെട്ടു

 

പീച്ചി പാസ്റ്റർ സെന്ററിൽ വെഞ്ചിരിപ്പും ചാപ്പൽ കൂദാശയും നടത്തപ്പെട്ടു

28/07/2022

പീച്ചി ദർശന പാസ്റ്റർ സെന്ററിൽ മേജർ റിനോവേഷൻ  നടത്തിയതിന്റെ ഭാഗമായുള്ള വെഞ്ചിരിപ്പും ചാപ്പൽ കൂദാശയും നടത്തപ്പെട്ടു. കൂദാശ കർമ്മത്തിന് അഭിവന്ദ്യ തെയഡോഷ്യസ് പിതാവ് നേതൃത്വം നൽകി. മൂവാറ്റുപുഴയിലെ ബഹുമാനപ്പെട്ട വൈദികരും സിസ്റ്റേഴ്സും അല്മായരും തിരുകർമങ്ങളിൽ പങ്കെടുത്തു.സ്റ്ററൽ സെന്ററിന്റെ റെനോവിഷന് നേതൃത്വം കൊടുത്ത പാസ്റ്ററൽ സെന്ററിന്റെ ഡയറക്ടർ ബഹുമാനപ്പെട്ട ഷാജു വെട്ടിക്കാട്ടിൽ അച്ചനെയും അസിസ്റ്റന്റ് ഡയറക്ടർ ബഹുമാനപ്പെട്ട ജോസഫ് പുല്ലുകാലായിൽ അച്ഛനെയും എൻജിനിയർ അഖിലിനെയും ടീമിനെയും അഭിവന്ദ്യ തെയഡോഷ്യസ് പിതാവ്  അഭിനന്ദിച്ചു


ആർച്ച് ബിഷപ്പ് അഭിവന്ദ്യ തോമസ് മാർ കൂറിലോസ് തിരുമേനിയെ ആദരിച്ചു.

 

ആർച്ച് ബിഷപ്പ് അഭിവന്ദ്യ തോമസ് മാർ കൂറിലോസ് തിരുമേനിയെ ആദരിച്ചു.

28/07/2022


മെത്രാഭിഷേകത്തിന്റെ 25 വാർഷികം ആഘോഷിക്കുന്ന തിരുവല്ല രൂപതയുടെ ആർച്ച് ബിഷപ്പ്  അഭിവന്ദ്യ തോമസ് മാർ കൂറിലോസ്   തിരുമേനിയെ  പീച്ചി ദർശനയിൽ വച്ച് ആദരിച്ചു. മൂവാറ്റുപുഴയുടെ മെത്രാപ്പോലീത്ത അഭിവന്ദ്യ യൂഹാനോൻ മാർ തിയഡോഷ്യസ് പിതാവും എബ്രഹാം മാർ യൂലിയോസ് പിതാവും രൂപതയിലെ ബഹുമാനപ്പെട്ട വൈദികരും സന്യസ്തരും വിശ്വാസികളും അനുമോദന ചടങ്ങിൽ പങ്കെടുത്തു.


മത്തായി എരമംഗലത്ത് കോർ എപ്പിസ്കോപ്പോ അച്ചൻ നിര്യാതനായി

 

മത്തായി എരമംഗലത്ത് കോർ എപ്പിസ്കോപ്പോ അച്ചൻ നിര്യാതനായി

12/07/2022


 വന്ദ്യ എരമംഗലത്ത് മത്തായി കോർപ്പിസ്കോപ്പാ എറണാകുളം ജില്ലയിൽ മുളന്തുരുത്തിക്ക് സമീപം തിരുവാണിയൂർ എരമംഗലത്ത് തറവാട്ടിൽ ചാക്കോ - അന്നമ്മ ദമ്പതികളുടെ 7 മക്കളിൽ ഇളയവനായി1938 ഏപ്രിൽ 30ന്  ജനിച്ചു.  പ്രൈമറി വിദ്യാഭ്യാസം വെട്ടിക്കൽ സെൻറ് തോമസ് L P സ്കൂളിലും, അപ്പർ പ്രൈമറി പഠനം തിരുവാണിയൂർ സെൻ്റ് ഫിലോമിനാസ് സ്കൂളിലും ആരക്കുന്നം സെൻറ് ജോർജ് ഹൈസ്കൂളിലും പൂർത്തിയാക്കി.

സ്കൂൾ അദ്ധ്യാപകരായിരുന്ന ജേക്കബ് പറമ്പാത്ത് അച്ചനും  പട്ടശ്ശേരിൽ സ്ലീബാ അച്ചനും പരിശുദ്ധ പരുമല കൊച്ചുതിരുമേനിയെ കുറിച്ചുള്ള അറിവും വെട്ടിക്കൽ ദയറായുടെ സാമീപ്യവും വൈദിക ജീവിതത്തോടും പ്രേഷിത പ്രവർത്തനത്തോടുള്ള ആഭിമുഖ്യം അദ്ദേഹത്തിൽ ഉടലെടുക്കാൻ സഹായകമായി.1956 മുതൽ1962 വരെയുള്ള കാലഘട്ടത്തിൽ താപസശ്രേഷ്ഠനും  മലബാർ ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനുമായിരുന്ന മൂക്കഞ്ചേരിൽ  പത്രോസ് മാർ ഒസ്താത്തിയോസ്  മെത്രാപ്പോലീത്ത 1924ൽ സ്ഥാപിച്ച സ്ലീബാദാസസമൂഹം (Servant of Cross) അംഗമായിരുന്നു കൊണ്ട് വൈദിക പരിശീലനം നടത്തി. മൂക്കഞ്ചേരിൽ പത്രോസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ അരുമശിഷ്യനും സന്തതസഹചാരിയും ആയിരുന്ന അച്ചൻ തിരുമേനിയോടൊപ്പം ദീർഘകാലം താമസിച്ച് വൈദികപഠനം  പൂർത്തിയാക്കി. 1962 ഓഗസ്റ്റ് 26ന് മുളന്തുരുത്തി അരികുപുറത്ത് മാത്യു-അച്ചാമ്മ ദമ്പതികളുടെ മകൾ ഏലിയാമ്മയെ വിവാഹം ചെയ്തു. 1962 നവംബർ 11ന് ബസേലിയോസ് ഔഗേൻ പ്രഥമൻ കാതോലിക്കാ ബാവായിൽ നിന്ന് വൈദിക അഭിഷേകം സ്വീകരിച്ചു.പട്ടക്കാർ പള്ളിയുടെ വലിപ്പം നോക്കി ഇടവകകൾ ആവശ്യപ്പെട്ടിരുന്ന കാലത്ത് ദൈവരാജ്യത്തിനുവേണ്ടി വി. പൗലോസ് ശ്ലീഹായെപ്പോലെ കാടും മേടും കയറിയുള്ള  പ്രേഷിത യാത്രയായിരുന്നു  അച്ചന്റേത്.  കണ്ണൂർ, ഷോർണൂർ, പാലക്കാട്, തേനിടുക്ക്, വടക്കാഞ്ചേരി, വാണിയമ്പാറ, അരീപ്പാലം, പീരുമേട് എന്നിവിടങ്ങളിൽ ആയിരുന്നു ആദ്യകാലത്തെ പ്രേഷിത മേഖല. 1962-'64 കാലഘട്ടത്തിൽ മങ്കായി ടീച്ചേഴ്സ് ട്രെയിനിങ് സ്കൂളിൽ  അദ്ധ്യാപകപരിശീലനം  പൂർത്തിയാക്കി, വെട്ടിക്കൽ സെന്റ തോമസ് എൽ. പി സ്കൂളിൽ അദ്ധ്യാപകശുശ്രൂഷ ആരംഭിച്ചു. തൃക്കാക്കര, തെങ്ങോട്,  വെണ്ണല, ആലുവ  എന്നീ സർക്കാർ സ്കൂളുകളിൽ അദ്ധ്യാപനം നടത്തി. 1988 മുതൽ 1993ൽ അദ്ധ്യാപന ജോലിയിൽനിന്ന് വിരമിക്കുന്നതുവരെ വെട്ടിക്കൽ സ്കൂളിൽ   പ്രധാനാദ്ധ്യാപകനായിരുന്നു.കുടിയേറ്റ പ്രദേശങ്ങളിലെ പ്രേഷിത പ്രവർത്തനം വഴി കത്തോലിക്കാസഭയുമായും സഭയുടെ തീഷ്ണമതികളായ വൈദികരുമായും  ബന്ധപ്പെടുവാനും സഭയെക്കുറിച്ച് കൂടുതൽ പഠിക്കുവാനും അദ്ദേഹത്തിന് അവസരമുണ്ടായി. ബഹു. അച്ചൻ സാർവത്രിക കത്തോലിക്കാ സഭയെക്കുറിച്ചു കൂടുതൽ പഠിക്കുകയും സത്യ വെളിച്ചത്തിനുവേണ്ടി കാത്തിരുന്ന് പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. അക്കാലത്ത് തന്നെയാണ് വെട്ടിക്കൽ പ്രദേശത്ത് സഭാ ഐക്യ ദൗത്യവുമായി ഒരു ജനവിഭാഗം രൂപപ്പെട്ടത്. വെട്ടിക്കൽ പ്രദേശത്തെ സത്യാന്വേഷികളുടെ ശ്രമഫലമായി 1970 ജൂൺ 5ന് പാറമുട്ട് എന്ന സ്ഥലത്ത് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഒരു ഇടവക സ്ഥാപിതമായി. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ അദ്ധ്യക്ഷനായിരുന്ന ആർച്ച് ബിഷപ്പ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ അടുക്കൽ തന്റെ ആഗ്രഹവും തീരുമാനവും അറിയിച്ചു.  തിരുവല്ല ഭദ്രാസന അദ്ധ്യക്ഷനായിരുന്ന സഖറിയാസ് മാർ അത്തനാസിയോസ് തിരുമേനിയുടെ  അനുഗ്രഹങ്ങളോടെ 1970 ൽ ബഹു. അച്ചൻ കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെട്ടു. അതേവർഷം ഒക്ടോബർ നാലാം തീയതി വെട്ടിക്കൽ ഇലക്ട്രോഗിരി മലങ്കര കത്തോലിക്കാ ഇടവകയിൽ വിശുദ്ധ കുർബാന അർപ്പിച്ചു. മൂവാറ്റുപുഴ ഭദ്രാസനം രൂപീകൃതമായതിനു ശേഷം ബഹുമാനപ്പെട്ട അച്ചന്റെ സജീവവും, നേതൃത്വപരവുമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 2007 ജനുവരി 7ന് മോറാൻ മോർ സിറിൽ ബസേലിയോസ് കാതോലിക്കാ ബാവാ കോറെപ്പിസ്കോപ്പ സ്ഥാനം നൽകി ആദരിച്ചു. പൗരോഹിത്യത്തിന്റെ അമ്പതു വർഷങ്ങൾ പൂർത്തിയാക്കി പൗരോഹിത്യ സുവർണ ജൂബിലി 2012ൽ ആഘോഷിച്ചു. വളരെ ദൈവാശ്രയബോധമുള്ള ഒരു വ്യക്തിയെന്ന നിലയിൽ വിദ്യാർത്ഥികളോട് ദൈവഭയം ഉള്ളവരായി വളരുവാൻ പഠിപ്പിച്ചിരുന്നു.റിട്ടയർമെൻറ് ശേഷവും വിശ്രമം എടുക്കാവുന്ന സമയങ്ങളിൽ പോലും വിശ്രമമില്ലാതെ സമീപ ഇടവകകളിലെ വൈദികരെ ഹാശാ ആഴ്ചയിലും കുമ്പസാരത്തിലും  മറ്റും സഹായിക്കുന്നതിന് അച്ചൻ ഏറെ ശ്രദ്ധിച്ചിരുന്നു.ആരാധനക്രമം അനുഷ്ഠിക്കുന്നതിലുള്ള അച്ചന്റെ നിഷ്ഠയും ശുഷ്കാന്തിയും ശ്രദ്ധയും മാതൃകാപരമാണ്. ആരാധനാ ഗീതങ്ങൾ ആലപിക്കുമ്പോൾ ആദ്യത്തെ വരി സുറിയാനി യിൽ തുടങ്ങുന്നത് അച്ചൻ്റെ തനത് ശൈലിയായിരുന്നു. സുസ്മേരവദനനും സ്നേഹനിധിയും അതിഥി സൽക്കാരപ്രിയനും ആയിരുന്ന അച്ചൻ വൈദികകൂട്ടായ്മയിൽ സന്തോഷം കണ്ടെത്തിയിരുന്നു.

അറുപത് വർഷത്തെ പൗരോഹിത്യ ജീവിതത്തിലൂടെ മലങ്കര സഭയോട് അച്ചൻ കാണിച്ച കരുതലിനും സ്നേഹത്തിനും നന്ദി നിറഞ്ഞ കൂപ്പുകൈകളോടെ പ്രാർത്ഥനാഞ്ജലികൾ🙏🙏


 ബഹുമാനപ്പെട്ട അച്ഛന്റെ സംസ്കാര ശുശ്രൂഷ 13-07-2022 ന്, വെട്ടിക്കൽ സെന്റ് മേരീസ് മലങ്കര ദേവാലയത്തിൽ വച്ച് നടത്തപ്പെടും.


തൈലഭിഷേകം നൽകി

 

തൈലഭിഷേകം നൽകി

08/07/2022

 പ്രായാധിക്യത്താൽ കിടപ്പിലായ ബഹുമാനപ്പെട്ട മത്തായി എരമംഗലത്ത് കോർ എപ്പിസ്കോപ്പാ അച്ചന് അഭിവന്ദ്യ യൂഹാനോൻ മാർ തിയഡോഷ്യസ് പിതാവ് തൈലാഭിഷേകം നൽകി


 

ഫിനാൻസ് കൗൺസിലിന്റെയും ഭദ്രാസനആലോചന സമിതിയുടെയും യോഗം നടത്തപ്പെട്ടു

10/06/2022

 മൂവാറ്റുപുഴ ഭദ്രാസന കാര്യാലയത്തിൽ വച്ച് ഫിനാൻസ് കൗൺസിലിന്റെയും ഭദ്രാസന ആലോചന സമിതിയുടെയും മീറ്റിംഗ് അഭിവന്ദ്യ പിതാവിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു


പരിസ്ഥിതി ദിനാഘോഷം

 

പരിസ്ഥിതി ദിനാഘോഷം

05/06/2022

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് , ജൂൺ 5 - ന് പെന്തിക്കോസ്തി തിരുനാളിൽ മൂവാറ്റുപുഴ ഭദ്രാസന അധ്യക്ഷൻ  അഭിവന്ദ്യ യൂഹാനോൻ മാർ തെയോഡോഷ്യസ് പിതാവ് വാളകം, സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ  ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി  ഒരു വൃക്ഷത്തൈ നടുകയും ചെയ്തു.


പൂർണ്ണശെമ്മാശ പട്ടം സ്വീകരിച്ചു

 

പൂർണ്ണശെമ്മാശ പട്ടം സ്വീകരിച്ചു

24/05/2022

 മൂവാറ്റുപുഴ രൂപതക്കു വേണ്ടി   കത്തീഡ്രൽ  ദേവാലയത്തിൽ വച്ച് അഭിവന്ദ്യ യൂഹാനോൻ മാർ തിയഡോഷ്യസ് പിതാവിന്റെ   കൈവെപ്പാൽ ബ്രദർ ജേക്കബ് കൈലാത്തും ജോസഫ് പന്നിവിഴയും പൂർണ്ണശെമ്മാശപട്ടം സ്വീകരിച്ചു.


ആദ്യവ്രത വാഗ്ദാനവും നിത്യവ്രത വാഗ്ദാനവും നടത്തി.

 

ആദ്യവ്രത വാഗ്ദാനവും നിത്യവ്രത വാഗ്ദാനവും നടത്തി.

18/04/2022


 കിഴിലം ബഥനി പ്രൊവിൻഷ്യൽ  ഹൗസിൽ വച്ച്  ബഹുമാനപ്പെട്ട സി. ക്ലയർ എസ്. ഐ.സി, ബഹുമാനപ്പെട്ട സിസ്റ്റർ കാതറിൻ എസ്. ഐ. സി  എന്നിവർ ബഥനി സന്യാസിനി സമൂഹത്തിന് വേണ്ടി ആദ്യവ്രത വാഗ്ദാനവും ബഹുമാനപ്പെട്ട സിസ്റ്റർ അൽഫോൻസാ എസ്. എസ്. സി  നിത്യവ്രത വാഗ്ദാനം നടത്തി.  അഭിവന്ദ്യ പിതാവ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി


മൂവാറ്റുപുഴ രൂപതയിൽ പുതിയ വൈദിക മന്ദിരത്തിന് തറക്കല്ലിട്ടു

 

മൂവാറ്റുപുഴ രൂപതയിൽ പുതിയ വൈദിക മന്ദിരത്തിന് തറക്കല്ലിട്ടു

17/04/2022


 പ്രായമായ വൈദികർക്കുവേണ്ടി  വേണ്ടി നിർമ്മിക്കുന്ന പുതിയ വൈദിക മന്ദിരത്തിന് ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ  യൂഹാനോൻ മാർ തിയഡോഷ്യസ് മെത്രാപോലീത്താ തറക്കല്ലിട്ടു. അഭിവന്ദ്യ എബ്രഹാം മാർ യൂലിയോസ് പിതാവും വികാരി ജനറാൽ  വെരി. റവ.ഫാദർ ചെറിയാൻ ചെന്നിക്കര അച്ചനും മറ്റ് വൈദികരും വിശ്വാസികളും  ചടങ്ങിൽ പങ്കെടുത്തു


മൂന്നാം ബൈബിൾ കൺവെൻഷൻ

 

മൂന്നാം ബൈബിൾ കൺവെൻഷൻ

10/04/2022


 മൂവാറ്റുപുഴ മൂന്നാം ബൈബിൾ കൺവെൻഷൻ മൂവാറ്റുപുഴ ഭദ്രാസന ദൈവാലയത്തിൽ വെച്ച് നടത്തപ്പെട്ടു. ബൈബിൾ കൺവെൻഷൻ ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ യൂഹാനോൻ മാർ തിയഡോഷ്യസ് പിതാവ് ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചൻ കൺവെൻഷൻ അയച്ചു.


 

വലിയ നോമ്പ് ധ്യാനം

31/03/2022



  പീച്ചി ദർശന പാസ്റ്ററൽ സെന്ററിൽ  വെച്ച് വൈദികരുടെ നോമ്പ് ധ്യാനം നടത്തപ്പെട്ടു. ഇരിഞ്ഞാലക്കുട ഭദ്രാസനത്തിലെ ബഹുമാനപ്പെട്ട സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ അച്ചനായിരുന്നു ധ്യാനം നയിച്ചത്. ധ്യാന അവസരത്തിൽ പൗരോഹിത്യത്തിന് 50 വർഷങ്ങൾ പൂർത്തിയാക്കിയ വെരി. റവ. ഫാദർ വർഗീസ് കോറെപ്പിസ്കോപ്പാ യെയും 25 വർഷങ്ങൾ പൂർത്തിയാക്കിയ ബഹുമാനപ്പെട്ട ബിജു ഇടയാളിക്കുടിയിൽ അച്ചനെയും അഭിവന്ദ്യ യൂഹാനോൻ മാർ തിയഡോഷ്യസ് പിതാവ് ആദരിച്ചു.


 

സ്ഥാനരോഹണ വാർഷികം

12/06/2021

മുവാറ്റുപുഴ ഭദ്രാസനത്തിന്റെ ത്രതിയ മെത്രാപ്പോലിതാ അഭിവന്ദ്യ  യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പോലിത്തായുടെ സ്ഥാനരോഹണ വാർഷികം 2021 ജൂൺ 12 നു വിമലഗിരി അരമനയിൽ വച്ചു ആഘോഷിച്ചു


 

മ്ശംശോനോ പട്ടം സ്വീകരിച്ചു

03/05/2021

മുവാറ്റുപുഴ ഭദ്രാസന്നതിനു വേണ്ടി ബ്രദർ ആന്റണി വെങ്ങാനില്കുന്നതിൽ, ബ്രദർ ജോസഫ് പുല്ലുകാലയിൽ എന്നിവർ 2021 മെയ് 3നു അഭിവന്ദ്യ യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പോലിത്തായിൽ നിന്ന് മ്ശംശോനോ പട്ടം സ്വീകരിച്ചു


 

വൈദിക പട്ടം സ്വീകരിച്ചു

07/04/2021


മുവാറ്റുപുഴ ഭദ്രാസന്നതിനു വേണ്ടി ഡീക്കൻ വർഗീസ് കിഴകൂടൻ 2021 ഏപ്രിൽ 7 നു അഭിവന്ദ്യ യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പോലിത്തായിൽ നിന്ന് വൈദിക പട്ടം സ്വീകരിച്ചു


അനുശോചനങ്ങൾ

 

അനുശോചനങ്ങൾ

12/07/2021

അശരണരെയും പാവപെട്ടവരെയും ചേർത്ത് നിർത്തി അവരെ സമൂഹത്തിൽ ഉയർത്തുന്നതിനു വേണ്ടി പദ്ധതികൾ അസൂത്രണം ചെയുകയും നടപ്പിലാക്കുകയും ചെയ്ത  ബാവ മനുഷ്യ സ്നേഹത്തിന്റെ വക്താവായിരുന്നു. പാർശ്വവൽകരിക്കപെട്ടവരുടെയും നീതി നിഷേധിക്കപ്പെട്ടവരുടെയും ശബ്ദമായിരുന്നു പരിശുദ്ധ ബാവ തിരുമേനി. സ്ത്രീ സമത്വം നടപ്പിലാക്കുന്നതിനു വേണ്ടിയുള്ള പരിശുദ്ധ ബാവ തിരുമേനിയുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു. ഇടവകളിൽ പുരുഷന്മാർക്കൊപ്പം സ്ത്രീകൾക്കും വോട്ടവകാശം നേടികൊടുത്തത് ബാവ തിരുമേനിയുടെ ഭരണ പരിഷ്കാരങ്ങളിൽ പ്രധാനപെട്ടതായിരുന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ബാവയുടെ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. സാധാരണക്കാരനായി അസാധാരണന വ്യക്തിത്വ ത്തോടെ ജീവിച്ച പരിശുദ്ധ ബാവയുടെ വിടവാങ്ങൽ മലങ്കര സഭക്കു തീരാ നഷ്ടമാണെന്ന് യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പോലിത്താ അറിയിച്ചു. മുവാറ്റുപുഴ ഭദ്രസനത്തിലെ എല്ലാ വൈദികരുടെയും സന്യസ്തരുടെയും ഇടവക മക്കളുടെയും പേരിലുള്ള അനുശോചനങ്ങളും പ്രാർത്ഥനയും


 

വൈദികരുടെ നോമ്പുകാല ധ്യാനം

16/03/2021

കോവിഡ്-19 പ്രത്യേക സാഹചര്യത്തില്‍ വൈദികരുടെ നോമ്പുകാല ധ്യാനം വൈദിക ജില്ലാടിസ്ഥാനത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടത്തി. 2021 മാര്‍ച്ച് 16-ന് കരിമ്പ, കുന്ദംകുളം, പീച്ചി മേഖലകളിലെ വൈദികരുടെ ധ്യാനം പീച്ചി ദര്‍ശന പാസ്റ്ററല്‍ സെന്ററിലും മൂവാറ്റുപുഴ, പിറവം മേഖലകളിലെ ബഹു. വൈദികരുടെ ധ്യാനം വാഴപ്പിള്ളി സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ ദൈവാലയത്തിലും വച്ച് നടത്തപ്പെട്ടു. ചങ്ങനാശ്ശേരി രൂപതാംഗം ബഹു. ഫാ. ജിസണ്‍ പോള്‍ വേങ്ങാശ്ശേരിയാണ് ധ്യാനം നയിച്ചത്. 


പുതിയ പ്രൊവിന്‍ഷ്യാള്‍ ടീം സന്ദര്‍ശിച്ചു

 

പുതിയ പ്രൊവിന്‍ഷ്യാള്‍ ടീം സന്ദര്‍ശിച്ചു

30/01/2021

സേക്രഡ് ഹാര്‍ട്ട് സന്യാസ സമൂഹത്തിന്റെ കോതമംഗലം ജ്യോതി പ്രൊവിന്‍സിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രൊവിന്‍ഷ്യാള്‍ ടീം 2021 ജനുവരി 30-ന് വിമലഗിരി അരമന സന്ദര്‍ശിച്ച് അഭിവന്ദ്യ പിതാവുമായി കൂടിക്കാഴ്ച്ച നടത്തി.



യൗസേപ്പിതാവിന്റെ വര്‍ഷത്തിന്റെ ഉദ്ഘാടനം

 

യൗസേപ്പിതാവിന്റെ വര്‍ഷത്തിന്റെ ഉദ്ഘാടനം

21/03/2021

പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച യൗസേപ്പിതാവിന്റെ വര്‍ഷത്തിന്റെ ഭദ്രാസനതല ഉദ്ഘാടനം മൂവാറ്റുപുഴ സെന്റ് കത്തീഡ്രല്‍ ദൈവാലയത്തില്‍ 2021 മാര്‍ച്ച്  21-ന് അഭിവന്ദ്യ യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് പിതാവ് നിര്‍വ്വഹിച്ചു. വി. യൗസേപ്പിതാവിനെ തിരുസഭയുടെ കാവല്‍ പിതാവായി ഒമ്പതാം പീയൂസ് മാര്‍പാപ്പ പ്രഖ്യാപിച്ചതിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഫ്രാന്‍സിസ് മാര്‍പാപ്പ യൗസേപ്പിതാവിന്റെ വര്‍ഷം പ്രഖ്യാപിച്ചത്. 



ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു

 

ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു

20/03/2021


2021 മാര്‍ച്ച് 17, 19 തീയതികളിലായി വിവിധ രാഷ്ട്രിയ പാര്‍ട്ടികളുടെ ജനപ്രതിനിധികളായ മാത്യു കുഴല്‍നാടന്‍, എല്‍ദോ ഏബ്രാഹാം, സി. എന്‍. പ്രകാശ്, എല്‍ദോസ് കുന്നപ്പിള്ളി, ജിജി ജോസഫ് എന്നിവര്‍ വിമലഗിരി അരമനയില്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് പിതാവുമായി കൂടിക്കാഴ്ച്ച നടത്തി.



ദ്വിതീയ മൂവാറ്റുപുഴ ബൈബിള്‍ കണ്‍വന്‍ഷന്‍

 

ദ്വിതീയ മൂവാറ്റുപുഴ ബൈബിള്‍ കണ്‍വന്‍ഷന്‍

26/01/2021

കോവിഡ് മഹാവ്യാധിയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി ദ്വിതീയ മൂവാറ്റുപുഴ ബൈബിള്‍ കണ്‍വന്‍ഷന്‍ 2021 ജനുവരി 26 -ന് രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ വാഴപ്പിള്ളി സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ ദൈവാലയത്തില്‍ വച്ച് നടത്തപ്പെട്ടു. ബഹു. ജിസണ്‍ പോള്‍ വേങ്ങാശ്ശേരി അച്ചന്‍ ധ്യാനം നയിച്ചു.



യാത്രയപ്പും സ്വാഗതവും

 

യാത്രയപ്പും സ്വാഗതവും

17/01/2021

മൂവാറ്റുപുഴ രൂപതയുടെ ഫിനാന്‍സ് ഓഫീസറായി സേവനമനുഷ്ഠിച്ച വെരി. റവ. ഫാ. ജോര്‍ജ്ജ് കൊച്ചുപുരയ്ക്കലിന് 2021 ജനുവരി 17 -ന് രൂപതാ കാര്യാലയത്തില്‍ നിന്നും യാത്രയയപ്പ് നല്‍കി. അച്ചന്റെ കഠിനാധ്വാനം രൂപതയെ വളര്‍ത്തുന്നതില്‍ ഒരുപാട് സഹായിച്ചു എന്ന് അഭിവന്ദ്യ പിതാവ് അഭിപ്രായപ്പെട്ടു തുടര്‍ന്ന്, പുതിയ ഫിനാന്‍സ് ഓഫീസര്‍ വെരി. റവ. ഫാ. മൈക്കിള്‍ വടക്കേവീട്ടില്‍ അച്ചനെ ഭദ്രാസന കാര്യലയത്തിലേക്ക് സ്വാഗതം ചെയ്തു.



ചാലിശ്ശേരി ദൈവാലയം കൂദാശ ചെയ്തു

 

ചാലിശ്ശേരി ദൈവാലയം കൂദാശ ചെയ്തു

17/01/2021


പുതുതായി നിര്‍മ്മിച്ച ചാലിശ്ശേരി സെന്റ് മേരീസ് ദൈവാലയ കൂദാശ 2021 ജനുവരി 16-ന് അഭിവന്ദ്യ യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് മെത്രാപ്പോലീത്താ നിര്‍വ്വഹിച്ചു. ദൈവാലയ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ ബഹു. തോമസ് പുല്ലുകാലായില്‍ അച്ചനെയും  ചാലിശ്ശേരി ഇടവകാഗം ശ്രീ. മാത്തുകുട്ടിയെയും അഭിവന്ദ്യ പിതാവ് അഭിനന്ദിച്ചു. തുടര്‍ന്ന് ചാലിശ്ശേരി ദൈവാലയത്തിലേക്ക് 7 കുടുംബങ്ങളെ പുനരൈക്യപ്പെട്ടു. ജനുവരി 17-ന് അഭിവന്ദ്യ ഏബ്രഹാം മാര്‍ ജൂലിയോസ് പിതാവ് ദൈവാലയത്തില്‍ പ്രഥമ ദിവ്യബലിയര്‍പ്പിക്കുകയും കുട്ടികള്‍ക്ക് ആദ്യകുര്‍ബാന നല്‍കുകയും ചെയ്തു.    




നാമഹേതുകതിരുനാള്‍ ആഘോഷം

 

നാമഹേതുകതിരുനാള്‍ ആഘോഷം

11/01/2021


അഭിവന്ദ്യ യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് പിതാവിന്റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥന്‍ ആശ്രമശ്രേഷ്ഠനായ വി. തെയഡോഷ്യസിന്റെ തിരുനാള്‍ 2021 ജനുവരി 11-ന് പ്രാര്‍ത്ഥനാപൂര്‍വ്വം ആചരിച്ചു. രാവിലെ 6.30-ന് അഭിവന്ദ്യ പിതാവ് അരമന ചാപ്പലില്‍ വി. കുര്‍ബാനയര്‍പ്പിച്ചു. അരമനയില്‍ ശുശ്രൂഷ ചെയ്യുന്ന ബഹു. അച്ചന്‍മാര്‍ സഹകാര്‍മ്മികരായിരുന്നു. ബഹു. മാത്യു അറയ്ക്കല്‍ അച്ചന്‍ വചനസന്ദേശം നല്‍കി.




ജനപ്രതിനിധികള്‍ക്ക് ആദരം

 

ജനപ്രതിനിധികള്‍ക്ക് ആദരം

09/01/2021


രൂപതയുടെ വിവിധ വൈദിക ജില്ലകളില്‍ നിന്നായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ രൂപത കാര്യാലയത്തില്‍ 2021 ജനുവരി 9-ന് എം.സി.എ.-യുടെയും എം.സി.വൈ.എം-ന്റെയും സംയുക്താഭിമുഖ്യത്തില്‍ ആദരിച്ചു. അഭിവന്ദ്യ യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് പിതാവ് യോഗം ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികള്‍  സാമൂഹ്യവികസനവും വളര്‍ച്ചയും ലക്ഷ്യം വയ്ക്കുന്നവരാകണമെന്നും ഉത്തരവാദിത്തം ദൈവ നിയോഗമായി സ്വീകരിച്ച് പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും അവഗണിക്കപ്പെട്ടവരുടെയും ഒപ്പം ആയിരിക്കണമെന്നും അഭിവന്ദ്യ പിതാവ് ഓര്‍മിപ്പിച്ചു. 

രൂപത വികാരി ജനറല്‍ മോണ്‍. ചെറിയാന്‍ ചെന്നിക്കര, ചാന്‍സിലര്‍ വെരി. റവ. ഡോ. തോമസ് മുതലപ്ര, എം.സി.വൈ.എം  രൂപത ഡയറക്ടര്‍ റവ. ഫാ. കുര്യാക്കോസ്  കറുത്തേടത്ത്, എം.സി.എ  രൂപത പ്രസിഡന്റ്  വി. സി. ജോര്‍ജ്കുട്ടി, ജന. സെക്രട്ടറി ഷിബു പനച്ചിക്കല്‍, എം.സി.വൈ.എം പ്രസിഡന്റ് റിജോ ജോണ്‍സണ്‍, എന്‍. ടി. ജേക്കബ്, ടോമി കടവില്‍, പിറവം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഏലിയാമ്മ ഫിലിപ്പ്, തൃശൂര്‍ വടക്കത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, പാമ്പാക്കുട പഞ്ചായത്ത് അംഗം ഫിലിപ്പ് ഇരട്ടയാനിക്കല്‍, കാട്ടകമ്പാല്‍ പഞ്ചായത്ത് അംഗം വി. റ്റി. ഷാജന്‍  എന്നിവര്‍ പ്രസംഗിച്ചു. 




രൂപതാ ആലോചനാസമിതിയുടെ യോഗം

 

രൂപതാ ആലോചനാസമിതിയുടെ യോഗം

06/01/2021


രൂപതയുടെ ആലോചനാ സമിതിയുടെ യോഗം യോഗം 2021 ജനുവരി 5, മാര്‍ച്ച് 6 തീയതികളില്‍ വിമലഗിരി അരമനയില്‍ വച്ച് നടത്തപ്പെട്ടു. ഭദ്രാസനത്തിന്റെ കാര്യക്ഷമമായ വളര്‍ച്ചയ്ക്കാവശ്യമായ ചര്‍ച്ചകളും തീരുമാനങ്ങളും യോഗത്തില്‍ കൈക്കൊണ്ടു. പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തിന്  വെരി. റവ. ഡോ. തോമസ് മുതലപ്ര സ്വാഗതം ആശംസിക്കുകയും തുടര്‍ന്ന് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. അഭിവന്ദ്യ പിതാവ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു.  



ഫിനാന്‍സ് കൗണ്‍സില്‍

 

ഫിനാന്‍സ് കൗണ്‍സില്‍

07/03/2021


2021 ജനുവരി 5, ഫെബ്രുവരി 13, 17, മാര്‍ച്ച് 6 തീയതികളില്‍ വിമലഗിരി അരമനയില്‍ രൂപതാ ഫിനാന്‍സ് കൗണ്‍സില്‍ അംഗങ്ങളുടെ യോഗം നടത്തപ്പെട്ടു. ഭദ്രാസനത്തിന്റെ സാമ്പത്തികനില യോഗം വിലയിരുത്തുകയും ബലിഷ്ഠമായ ഒരു സാമ്പത്തിക അടിത്തറ ഭദ്രാസനത്തിന് ഉണ്ടാകുന്നതിന് ആവശ്യമായ ചര്‍ച്ചകളും തീരുമാനങ്ങളും യോഗം കൈക്കൊള്ളുകയും ചെയ്തു. യോഗങ്ങള്‍ക്ക് അഭിവന്ദ്യ യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. 




ചാലിശ്ശേരി ദൈവാലയ കൂദാശയും   കൃതജ്ഞതാബലിയര്‍പ്പണവും

 

ചാലിശ്ശേരി ദൈവാലയ കൂദാശയും കൃതജ്ഞതാബലിയര്‍പ്പണവും

10/01/2021


പാലക്കാട് റവന്യൂജില്ലയിലെ ചാലിശ്ശേരിയില്‍ പുതിയതായി ആരംഭിക്കുന്ന ഇടവക ദൈവാലയത്തിന്റെ കൂദാശാകര്‍മ്മം 2021 ജനുവരി 16-ാം തീയതി വൈകുന്നേരം 3 മണിക്ക് മൂവാറ്റുപുഴ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് മെത്രാപ്പോലീത്ത നിര്‍വ്വഹിക്കും. തുടര്‍ന്ന് 17-ാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് മൂവാറ്റുപുഴ ഭദ്രാസന മുന്‍ മെത്രാപ്പോലീത്ത അഭിവന്ദ്യ എബ്രഹാം മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത കൃതജ്ഞതാബലി അര്‍പ്പിക്കുന്നതുമാണ്.



അവശ്യസാധനങ്ങളുടെ വിതരണം

 

അവശ്യസാധനങ്ങളുടെ വിതരണം

22/12/2020


കോവിഡിന്റെ പശ്ചാത്തലത്തില്‍ കഷ്ടതയനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി ബിഷപ്‌സ് സഹായനിധിയില്‍നിന്ന് 2020 നവംബര്‍ 26-ന് കളപ്പാറ ഇടവകയിലും, നവംബര്‍ 29-ന് വാളറ ഇടവകയിലും, ഡിസംബര്‍ 5-ന് മാറ്റാംപുറം ഇടവകയിലും, ഡിസംബര്‍ 6-ന് ഇരുമ്പാമുട്ടി ഇടവകയിലും, ഡിസംബര്‍ 21-ന് ജെല്ലിപ്പാറ-അട്ടപ്പാടി ഇടവകയിലും സഹായം അര്‍ഹിക്കുന്ന കുടുംബങ്ങള്‍ക്ക് അവശ്യസാധനങ്ങളടങ്ങുന്ന കിറ്റുകള്‍ വിതരണം ചെയ്തു.



വൈദികരുടെ നോമ്പുകാല ധ്യാനം

 

വൈദികരുടെ നോമ്പുകാല ധ്യാനം

21/12/2020


കോവിഡ്-19 പ്രത്യേക സാഹചര്യത്തില്‍ വൈദികരുടെ നോമ്പുകാല ധ്യാനം വൈദിക ജില്ലാടിസ്ഥാനത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടത്തി. 2020 ഡിസംബര്‍ 15-ന് മൂവാറ്റുപുഴ മേഖലയിലെ ബഹു. വൈദികരുടെ ധ്യാനം വടകോട് സെന്റ് ജൂഡ്‌സ് ഹോമിലും കരിമ്പ മേഖലയിലെ വൈദികരുടെ ധ്യാനം കരിമ്പ ഇടവകയിലും വച്ച് നടത്തപ്പെട്ടു. കുന്ദംകുളം, പീച്ചി മേഖലകളിലെ വൈദികരുടെ ധ്യാനം 2020 ഡിസംബര്‍ 19-ന് പീച്ചി ദര്‍ശന പാസ്റ്ററല്‍ സെന്ററിലും പിറവം മേഖലയിലെ ബഹു. വൈദികരുടെ ധ്യാനം 2020 ഡിസംബര്‍ 21-ന് എറണാകുളം ഇടവകയിലും വച്ച് നടത്തപ്പെട്ടു.



വൈദികരുടെ ജൂബിലി ആഘോഷം

 

വൈദികരുടെ ജൂബിലി ആഘോഷം

25/11/2020


പൗരോഹിത്യത്തിന്റെ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ റവ. ഫാ. ഫിലിപ്പ് ഇരട്ടമാക്കില്‍, റവ. ഫാ. ജോര്‍ജ് മാരാങ്കണ്ടം, റവ. ഫാ. മൈക്കിള്‍ വടക്കേവീട്ടില്‍ എന്നിവരുടെ പൗരോഹിത്യ ജൂബിലി 2020 നവംബര്‍ 25-ന് വിമലഗിരി അരമനയില്‍ ആഘോഷിച്ചു. അഭിവന്ദ്യ തെയഡോഷ്യസ് പിതാവ് ബഹു. അച്ചന്‍മാരോടുള്ള ആദരസൂചകമായി അവരെ ഷാള്‍ അണിയിച്ചു. റവ. ഫാ. സിറിയക്ക് വെച്ചൂര്‍ക്കരോട്ട് ജൂബിലി മംഗളങ്ങള്‍ ആശംസിച്ചു.  



വൈദികരുടെ തുടര്‍പരിശീലനം

 

വൈദികരുടെ തുടര്‍പരിശീലനം

25/11/2020

മൂവാറ്റുപുഴ രൂപതയില്‍ 1996-നും 2020-നും ഇടയില്‍ തിരുപ്പട്ടം സ്വീകരിച്ച ബഹു. വൈദികരുടെ തുടര്‍ പരിശീലനപരിപാടി വിമലഗിരി അരമനയില്‍ വച്ച് രണ്ട് ബാച്ചുകളായി നടത്തപ്പെട്ടു. 2014-മുതല്‍ 2020 വരെയുള്ള വര്‍ഷങ്ങളില്‍ വൈദികപട്ടം സ്വീകരിച്ച ബഹു. വൈദികരുടെ തുടര്‍ പരിശീലനം നവംബര്‍ 3, 4 തീയതികളിലും 1996-നും 2013-നും ഇടയില്‍ തിരുപ്പട്ടം സ്വികരിച്ച ബഹു. വൈദികരുടെ തുടര്‍ പരിശീലനം 2020 നവംബര്‍ 24, 25 തീയതികളിലും നടത്തപ്പെട്ടു. ഏവരും സോദരര്‍ (Fratelli Tutti) എന്ന പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പയുടെ ഏറ്റവും പുതിയ ചാക്രികലേഖനത്തെക്കുറിച്ച് റവ. ഡോ. തോമസ് മുതലപ്രയും, പുനരൈക്യ ശതാബ്ദിയുടെ പശ്ചാത്തലത്തില്‍ സൂവിശേഷീകരണവും പുനരൈക്യവും എന്ന വിഷയത്തെക്കുറിച്ച് റവ. ഫാ. മാത്യു കളരിക്കാലായിലും, ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍ (Gaudete et Exultate)  എന്ന ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്‌തോലിക ആഹ്വാനത്തെക്കുറിച്ച് റവ. ഫാ. വര്‍ഗീസ് പന്തീരായിത്തടത്തിലും ക്ലാസുകള്‍ നല്‍കി. അഭിവന്ദ്യ യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് മെത്രാപ്പോലീത്താ വൈദികരോട് സംവദിച്ചു. 



അഭിവന്ദ്യ ജൂലിയോസ് പിതാവിന്റെ പൗരോഹിത്യ സുവര്‍ണ്ണജൂബിലി

 

അഭിവന്ദ്യ ജൂലിയോസ് പിതാവിന്റെ പൗരോഹിത്യ സുവര്‍ണ്ണജൂബിലി

30/11/2020

അഭിവന്ദ്യ ഏബ്രഹാം മാര്‍ ജൂലിയോസ് പിതാവിന്റെ പൗരോഹിത്യ സ്വീകരണ ദിനമായ ഒക്‌ടോബര്‍ 10-ന് മൂവാറ്റുപുഴ വിമലഗിരി അരമനയില്‍ അഭിവന്ദ്യ പിതാവിന്റെ സുവര്‍ണജൂബിലി ആഘോഷിച്ചു. വൈകിട്ട് സന്ധ്യാപ്രാര്‍ത്ഥനക്കുശേഷം നടന്ന ചടങ്ങിലേക്ക് രൂപതയുടെ വികാരി ജനറാള്‍ മോണ്‍. ചെറിയാന്‍ ചെന്നിക്കര ഏവരെയും സ്വാഗതം ചെയ്തു. അഭിവന്ദ്യ യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് മെത്രാപ്പോലീത്തായും ബഥനി നവജ്യോതി പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍ റവ. ഡോ. ജോസ് മരിയദാസ് ഒ.ഐ.സി. -യും റവ. മദര്‍ ഗ്ലാഡിസ് എസ്.ഐ.സി-യും ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. റവ.ഡോ. തോമസ് മുതലപ്ര നന്ദി അര്‍പ്പിച്ചു.

അഭിവന്ദ്യ ഏബ്രഹാം മാര്‍ ജൂലിയോസ് പിതാവിന്റെ പൗരോ ഹിത്യ സുവര്‍ണ ജൂബിലിയുടെ പൊതു ആഘോഷം 2020 നവംബര്‍ 30-ന് തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രലില്‍ വച്ച് നടത്തി. അഭിവന്ദ്യ പിതാവ് അര്‍പ്പിച്ച വി. കുര്‍ബാനയില്‍ തിരുവല്ല അതിഭദ്രാ സന അധ്യക്ഷന്‍ അഭിവന്ദ്യ തോമസ് മാര്‍ കൂറിലോസ് പിതാവ് വചന സന്ദേശം നല്‍കി. തുടര്‍ന്ന് നടന്ന അനുമോദന സമ്മേളനത്തില്‍ അത്യഭിവന്ദ്യ മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കബാവ അധ്യക്ഷത വഹിച്ചു. അഭിവന്ദ്യ പിതാവിന്റെ ബഹുമാനാര്‍ത്ഥം പ്രസിദ്ധപ്പെടുത്തിയ   Festschrift  ബാവ തിരുമേനി അഭിവന്ദ്യ കുറിലോസ് പിതാവിന് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ പിതാക്കന്മാരായ യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, സാമുവേല്‍ മാര്‍ ഐറേനിയോസ്, തോമസ് മാര്‍ യൗസേബിയോസ്, ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവര്‍ സന്നിഹിതരായിരുന്നു.



ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റില്‍ പ്രതിഷേധം

 

ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റില്‍ പ്രതിഷേധം

18/10/2020

സാമൂഹ്യപ്രവര്‍ത്തകനും ഈശോ സഭാംഗവുമായ റവ. ഫാ. സ്റ്റാന്‍ സ്വാമിയെ അകാരണമായി അറസ്റ്റ് ചെയ്ത നടപടിയില്‍ മുവാറ്റുപുഴ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം പ്രതിഷേധിച്ചു.  ഫാ. സ്റ്റാന്‍ സ്വാമിയേയും മനുഷ്യാവകാശപ്രവര്‍ത്തകരേയും മോചിപ്പിക്കണമെന്ന് രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.



വൈദികസമിതി യോഗം

 

വൈദികസമിതി യോഗം

23/04/2021

രൂപതയുടെ വൈകികസമിതി യോഗം 2020 ഒക്‌ടോബര്‍ 16-ാം തീയതി വ്യാഴായ്ച്ച രാവിലെ വിമലഗിരി അരമനയില്‍ വച്ച് നടത്തപ്പെട്ടു. ഭദ്രാസനത്തിന്റെ കാര്യക്ഷമമായ വളര്‍ച്ചയ്ക്കാവശ്യമായ വിവിധ കാര്യങ്ങളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തിന് വെരി. റവ. ഫാ. തോമസ് ഞാറക്കാട്ട് സ്വാഗതം ആശംസിക്കുകയും തുടര്‍ന്ന് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. അഭിവന്ദ്യ പിതാവ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു.



അജപാലനസമിതിയോഗം

 

അജപാലനസമിതിയോഗം

23/04/2021


മുവാറ്റുപുഴ രൂപതയുടെ 6-ാമത്തെ പാസ്റ്ററല്‍ കൗണ്‍സിലിന്റെ  2-ാമത്തെ യോഗം 2020 ഒക്ടോബര്‍ 18-ാം  തീയതി വൈകിട്ട് 6 മണിക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ സംഘടിപ്പിച്ചു. രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 46 അംഗങ്ങള്‍ പ്രസ്തുത യോഗത്തില്‍ പങ്കു ചേര്‍ന്നു. 

രൂപതാധ്യക്ഷന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്  മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ വികാരി ജനറല്‍ മോണ്‍. ചെറിയാന്‍ ചെന്നിക്കര സ്വാഗതം ആശംസിച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി വി.സി. ജോര്‍ജ്കുട്ടി റിപ്പോര്‍ട്ട്അവതരിപ്പിച്ചു. കോവിഡ് മഹാവ്യാധിയുടെ കാലഘട്ടത്തില്‍ എല്ലാവരേയും   ദീീാ ങലലശേിഴ -ലൂടെ കാണുവാന്‍ സാധിച്ചതില്‍ സന്തോഷ മുണ്ടെന്ന് അധ്യക്ഷപ്രസംഗത്തില്‍ പിതാവ് ആമുഖമായി പറഞ്ഞു. പ്രാര്‍ത്ഥനയോടെ ഈ മഹാവ്യാധിയെ നേരിടാന്‍ നമുക്കാകണമെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.



രൂപതാ ആലോചനാസമിതി യോഗം

 

രൂപതാ ആലോചനാസമിതി യോഗം

16/10/2020

മൂവാറ്റുപുഴ: രൂപതയുടെ ആലോചനാ സമിതി യോഗം 2020 ഒക്‌ടോബര്‍ 16-ാം തീയതി വ്യാഴാഴ്ച്ച  രാവിലെ 11 മണിക്ക് വിമലഗിരി അരമനയില്‍ വച്ച് നടത്തപ്പെട്ടു. ഭദ്രാസനത്തിന്റെ കാര്യക്ഷമമായ വളര്‍ച്ചയ്ക്കാവശ്യമായ ചര്‍ച്ചകളും തീരുമാനങ്ങളും യോഗത്തില്‍ കൈക്കൊണ്ടു. പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തിന്  വെരി. റവ. ഡോ. തോമസ് മുതലപ്ര സ്വാഗതം ആശംസിക്കുകയും തുടര്‍ന്ന് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. അഭിവന്ദ്യ പിതാവ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു.  ഉച്ചപ്രാര്‍ത്ഥനയോടെ യോഗം അവസാനിച്ചു.



 

ഫിനാന്‍സ് കൗണ്‍സിലിന്റെ യോഗം

16/10/2020

മൂവാറ്റുപുഴ: 2020 ഒക്‌ടോബര്‍ 16-ാം തീയതി വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് വിമലഗിരി അരമനയില്‍ രൂപതാ ഫിനാന്‍സ് കൗണ്‍സില്‍ അംഗങ്ങളുടെ യോഗം നടത്തപ്പെട്ടു. ഫിനാന്‍സ് കൗണ്‍സില്‍ സെക്രട്ടറി വെരി റവ. ഫാ. ജോര്‍ജ് കൊച്ചുപുരയ്ക്കല്‍ സ്വാഗതം ആശംസിക്കുകയും കഴിഞ്ഞ യോഗത്തിന്റെ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. ഭദ്രാസനത്തിന്റെ സാമ്പത്തികനില യോഗം വിലയിരുത്തുകയും ബലിഷ്ഠമായ ഒരു സാമ്പത്തിക അടിത്തറ ഭദ്രാസനത്തിന് ഉണ്ടാകുന്നതിന് ആവശ്യമായ ചര്‍ച്ചകളും തീരുമാനങ്ങളും യോഗം കൈക്കൊള്ളുകയും ചെയ്തു. സമിതിയംഗങ്ങള്‍ എല്ലാവരും സംബന്ധിച്ച യോഗത്തിന് അഭിവന്ദ്യ യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. വെരി. റവ. മോണ്‍. ചെറിയാന്‍ ചെന്നിക്കര ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.



നാമഹേതുക തിരുന്നാള്‍ ആഘോഷിച്ചു

 

നാമഹേതുക തിരുന്നാള്‍ ആഘോഷിച്ചു

12/04/2020

ഈസ്റ്റര്‍ ദിനത്തില്‍ ഉച്ചയ്ക്ക് 12 മുതല്‍ 12.30 വരെ എല്ലാ കത്തോലിക്കരും ഭാരതത്തിനും ലോകം മുഴുവനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന സി.ബി.സി.ഐ. യുടെ നിര്‍ദ്ദേശമനുസരിച്ച് മുവാറ്റുപുഴ വിമലഗിരി അരമനയില്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് പിതാവിന്റെയും അഭിവന്ദ്യ ഏബ്രഹാം മാര്‍ ജൂലിയോസ് പിതാവിന്റെയും കാര്‍മ്മികത്വത്തില്‍ പ്രാര്‍ത്ഥന നടത്തി. ബഹു. വൈദികരും സന്യസ്തരും വൈദിക വിദ്യാര്‍ത്ഥികളും പ്രാര്‍ത്ഥനയില്‍ സംബന്ധിച്ചു.



ഭാരതത്തിനും ലോകം മുഴുവനുമായുള്ള പ്രാര്‍ത്ഥന

 

ഭാരതത്തിനും ലോകം മുഴുവനുമായുള്ള പ്രാര്‍ത്ഥന

12/04/2020

ഈസ്റ്റര്‍ ദിനത്തില്‍ ഉച്ചയ്ക്ക് 12 മുതല്‍ 12.30 വരെ എല്ലാ കത്തോലിക്കരും ഭാരതത്തിനും ലോകം മുഴുവനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന സി.ബി.സി.ഐ. യുടെ നിര്‍ദ്ദേശമനുസരിച്ച് മുവാറ്റുപുഴ വിമലഗിരി അരമനയില്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് പിതാവിന്റെയും അഭിവന്ദ്യ ഏബ്രഹാം മാര്‍ ജൂലിയോസ് പിതാവിന്റെയും കാര്‍മ്മികത്വത്തില്‍ പ്രാര്‍ത്ഥന നടത്തി. ബഹു. വൈദികരും സന്യസ്തരും വൈദിക വിദ്യാര്‍ത്ഥികളും പ്രാര്‍ത്ഥനയില്‍ സംബന്ധിച്ചു.



Indian bishops hail ban on home delivery of alcohol

 

Indian bishops hail ban on home delivery of alcohol

04/04/2020

Kerala bishops have hailed the state's High Court banning a state government move to deliver alcohol to the homes of alcoholics during India's Covid-19 lockdown.

The Kerala Catholic Bishops’ Conference (KCBC) “wholeheartedly welcomes the order,” said Bishop Yoohanon Mar Theodosius of Muvattupuzha, who heads the anti-liquor cell of the bishops’ body in the southern state.

The state's top court on April 2 ruled against the state government’s decision to allow alcoholics with withdrawal symptoms to buy alcohol online with a doctor’s prescription. The government also asked the Excise Department to arrange home delivery of alcohol purchases.

The communist-led state government took the decision after six persons committed suicide in Kerala in the first week of the 21-day nationwide lockdown that started at midnight on March 24.

The six deaths stood in contrast to the two lives that the Covid-19 pandemic has so far claimed in the state.

The lockdown meant the closure of all non-essential shops and business, which included alcohol outlets managed by the state government.

The court’s order came on three separate petitions filed by opposition Congress parliamentarian T.N. Pratapan, the Kerala Government Medical Officers’ Association and the Indian Medical Association.

The government decision “is a recipe for disaster,” Justice Nambiar remarked while passing the interim order. He added there was no medical literature to back the government’s move.

Doctors in their submissions argued that prescribing alcohol as a medicine would go against medical ethics. They could only recommend alcoholics to undergo de-addiction treatment, they argued.

The court also sought to know from the state government's counsel “how alcohol could be used as a remedy for withdrawal symptoms.”

Pinarayi Viajayan, state chief minister, said the government would comply with the court order.

Bishop Theodosius told UCA News on April 3 that the court order was “a direct intervention of God. The collective social consciousness of the medical fraternity, socially aware citizens and others inspired the High Court to pass such an order,” he said.

“A big disaster has been averted with this court order,” Bishop Theodosius noted.

The government move would have caused more financial burdens to families who are already reeling under the burden of the pandemic, he said.

“The lockdown has proved that people can live without alcohol and the government and society should rise to the occasion to eliminate the drinking habit,” Bishop Theodosius said.

He also wanted civil society to fight the menace of alcoholism in the state of 33 million people, which has the highest per capita alcohol consumption in India.

People in the state drink an average of eight liters of alcohol a year, some two liters more than the national average.

Courtesy: https://www.ucanews.com/news/indian-bishops-hail-ban-on-home-delivery-of-alcohol/87626



അതിഥി തൊഴിലാളികളോട് കരുണ കാണിക്കണം: ബിഷപ്പ് മാര്‍ തെയഡോഷ്യസ്

 

അതിഥി തൊഴിലാളികളോട് കരുണ കാണിക്കണം: ബിഷപ്പ് മാര്‍ തെയഡോഷ്യസ്

01/04/2020

പെരുമ്പാവൂര്‍: മൂവാറ്റുപുഴ രൂപതയുടെ സാമൂഹിക സേവനവിഭാഗമായ സമൃദ്ധിയുടെ ആഭിമുഖ്യത്തില്‍ പെരുമ്പാവൂര്‍, പോഞ്ഞാശ്ശേരി പ്രദേശത്തുള്ള അതിഥി തൊഴിലാളികള്‍ക്കുള്ള ഉച്ചഭക്ഷണം വിതരണം ആരംഭിച്ചു. മൂവാറ്റുപുഴ രൂപത ബിഷപ്പ് ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് ഭക്ഷണപൊതി വിതരണം ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വ്യക്തികളെ കരുതുന്നത് ദൈവസ്‌നേഹത്തിന്റെ യഥാര്‍ത്ഥ മുഖമാണെന്ന് ബിഷപ്പ് മാര്‍ തെയഡോഷ്യസ് പറഞ്ഞു. പൊതുജനങ്ങള്‍ക്കായി സഭനടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദിപറയുകയും ഇതുപോലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോട് പൂര്‍ണ്ണമായും സഹകരിക്കുമെന്ന് ശ്രീ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അഭിപ്രായപ്പെട്ടു. പെരുമ്പാവൂര്‍ എം.എല്‍.എ ശ്രീ. എല്‍ദോസ് കുന്നപ്പിള്ളി, സമൃദ്ധി ഡയറക്ടര്‍ ഫാ. തോമസ് പുല്ലുകാലായില്‍,  തുടങ്ങിയവര്‍ സന്നിഹിതനായിരുന്നു. ഏപ്രില്‍ 14 വരെ എല്ലാ ദിവസവും ഭക്ഷണം വിതരണം ഉണ്ടായിരിക്കുമെന്ന് സമൃദ്ധി സോഷ്യല്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് പുല്ലുകാലായില്‍ അറിയിച്ചു.


Lack of alcohol kills more in Kerala than Covid-19

 

Lack of alcohol kills more in Kerala than Covid-19

01/04/2020

Courtesy: UCA News

After six people died for want of alcohol during the Covid-19 lockdown, the Kerala government has decided to ration liquor to addicts on medical advice, a move opposed by church officials and the medical fraternity.

All non-essential shops, including state-controlled alcohol outlets, were closed without notice on March 25 after India imposed a 21-day countrywide lockdown aiming to check the spread of Covid-19 infections caused by the coronavirus.

In the six days leading up to March 30, Kerala recorded only two deaths from Covid-19 but at least six deaths from non-availability of alcohol, forcing Chief Minister Pinarayi Vijayan to direct the state excise department to release liquor to alcoholics on medical prescription.

"We cannot accept allowing liquor on medical prescription to alcoholics. This is not the right decision," said Bishop Yoohanon Mar Theodosius of Muvattupuzha, who heads the anti-liquor council of Catholic bishops in the southern state.

Bishop Theodosius said the state government has "efficiently and with determination" worked to protect people from the viral infection. But this decision to issue alcohol to addicts could not be appreciated, he said.

Most alcohol-related deaths are reported to be suicides of addicts who either hanged themselves inside rooms or jumped out of buildings. One young man died after he consumed shaving lotion, reportedly out of desperation to have a drink.

However, the decision to provide alcohol to addicts "will not do any good to anybody, rather it will do more harm," Bishop Theodosius told UCA News. He wanted the government to reconsider the decision "for the larger interest of the people."

"Liquor is not a medicine. We cannot correct a wrong with another wrong," the prelate asserted.

"Moreover, it has become a lost opportunity for the state to identify all alcohol addicts and get them the medical help they need. The lockdown period still offers a chance to help such people.

"The Catholic Church has offered its health facilities for the government in the fight against Covid-19. The Church has several de-addiction centers too. The centers are ready to welcome addicts. The government only needs to allow volunteers to take them to our centers. We will take care of them." 

The Kerala chapter of the Indian Medical Association also urged the government to reconsider its decision, saying it was unethical for doctors to prescribe alcohol as medicine.

"Making a doctor recommend alcohol to a person is not ethical," it said in a letter to the chief minister appealing for him to reconsider the decision. "Alcohol withdrawal can be managed successfully using medications." 

The medical fraternity holds the view that doctors can only prescribe medicine and that alcohol cannot be considered a medicine. Moreover, such a move will be sending a wrong message that alcohol addiction can be treated with alcohol, it said.

The southern coastal state of 33 million people has the highest per capita alcohol consumption in India. Each Keralite drinks an average of eight liters of alcohol a year, some two liters more than the national average.

"The coronavirus might be killing a person in a family but alcohol destroys the family of the addicts. That's why it needs treatment," Bishop Theodosius said.

Kerala had reported 234 of India's 1,347 Covid-19 positive cases on March 31. Kerala has recorded two deaths, while 43 people have succumbed to the disease across India.

https://www.ucanews.com/news/lack-of-alcohol-kills-more-in-kerala-than-covid-19/87592


A special schedule of prayer for the whole world

 

A special schedule of prayer for the whole world

30/03/2020

The Catholic Diocese of Muvattupuzha seeks God's mercy for the people those who are suffering with the deadly disease Covid-19 through prayer and fasting.


സി​ബി​സി​ഐക്കു പുതിയ നേതൃത്വം

 

സി​ബി​സി​ഐക്കു പുതിയ നേതൃത്വം

17/02/2020

ബം​ഗ​ളൂ​രു: അ​ഖി​ലേ​ന്ത്യാ ക​ത്തോ​ലി​ക്കാ മെ​ത്രാ​ന്‍ സം​ഘ​ത്തി​ന്‍റെ (സി​ബി​സി​ഐ) പ്ര​സി​ഡ​ന്‍റാ​യി ബോം​ബെ ആ​ര്‍​ച്ച് ബി​ഷ​പ്പ് ക​ര്‍​ദി​നാ​ള്‍ ഡോ. ​ഓ​സ്‌വാ​ള്‍​ഡ് ഗ്രേ​ഷ്യ​സ് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ബം​ഗ​ളൂ​രു സെ​ന്‍റ് ജോ​ണ്‍​സ് നാ​ഷ​ണ​ല്‍ അ​ക്കാ​ദ​മി ഓ​ഫ് ഹെ​ല്‍​ത്ത് സ​യ​ന്‍​സ​സി​ല്‍ ന​ട​ന്നു​വ​രു​ന്ന സി​ബി​സി​ഐ ദ്വൈ​വാ​ര്‍​ഷി​ക സ​മ്മേ​ള​ന​ത്തി​ലാ​ണ് പു​തി​യ പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.


സി​ബി​സി​ഐ പ്ര​ഥ​മ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഡോ. ​ജോ​ഷ്വാ മാ​ര്‍ ഇ​ഗ്നാ​ത്തി​യോ​സും ദ്വി​തീ​യ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ത​ല​ശേ​രി അ​തി​രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​ര്‍​ജ് ഞ​ര​ള​ക്കാ​ട്ടും വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മുംബൈയിലെ വാസൈ ആർച്ച്‌ബിഷപ് ഡോ. ഫെലിക്സ് ആന്തണി മച്ചാഡോ ആണ് പുതിയ സെക്രട്ടറി ജനറൽ. ര​ണ്ടു​വ​ർ​ഷ​മാ​ണ് കാ​ലാ​വ​ധി.


മാർ തെയഡോഷ്യസ് മെത്രാപ്പൊലീത്ത മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ

 

മാർ തെയഡോഷ്യസ് മെത്രാപ്പൊലീത്ത മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ

13/02/2020

കെ സി ബി സി മദ്യവിരുദ്ധ കമ്മീഷൻ ചെയർമാനായി മൂവാറ്റുപുഴ ഭദ്രാസന അധ്യക്ഷനും, കൂരിയ മെത്രാനും,  യൂറോപ്പ്-ഓഷ്യാനിയ എന്നിവയുടെ അപ്പസ്തോലിക് വിസിറ്റേറ്ററുമായ അഭിവന്ദ്യ യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പൊലീത്ത സ്ഥാനമേറ്റു.  അഭിവന്ദ്യ മെത്രാപ്പൊലീത്തക്ക് പ്രാർത്ഥനാശംസകൾ !


യാക്കോബായ സഭാസമൂഹത്തിന്  ദൈവാലയം  വിട്ടുനൽകി

 

യാക്കോബായ സഭാസമൂഹത്തിന് ദൈവാലയം വിട്ടുനൽകി

13/02/2020

പെരുമ്പാവൂർ: ഇടവക ദൈവാലയം നഷ്ടമായ പെരുമ്പാവൂരിലെ യാക്കോബായ സഭാസമൂഹത്തിന്‌ മാർ കൗമായുടെ ഓർമ്മത്തിരുനാൾ ആചരിക്കാൻ 2020 ഫെബ്രുവരി 5,6 തീയതികളിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭ മൂവാറ്റുപുഴ ഭദ്രാസനം പെരുമ്പാവൂർ സാന്തോം മലങ്കര കത്തോലിക്കാ ഇടവക ദൈവാലയം വിട്ടുനൽകുകയും തിരുനാൾ ആചരിക്കാൻ എത്തിച്ചേർന്ന അഭിവന്ദ്യ മോർ എഫ്രേം മാത്യൂസ്‌ തിരുമേനിയെയും യാക്കോബായ സഭാസമൂഹത്തെയും മൂവാറ്റുപുഴ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ യൂഹാനോൻ മാർ തെയഡോഷ്യസ്‌ പിതാവ്‌ ദൈവാലയ കവാടത്തിൽ സ്വീകരിക്കുകയും ചെയ്തു.


പോള്‍വാള്‍ട്ടില്‍ പൊന്നണിഞ്ഞ ബ്ലസിക്ക് മൂവാറ്റുപുഴ രൂപതയുടെ ആദരം

 

പോള്‍വാള്‍ട്ടില്‍ പൊന്നണിഞ്ഞ ബ്ലസിക്ക് മൂവാറ്റുപുഴ രൂപതയുടെ ആദരം

12/02/2020

മൂവാറ്റുപുഴ: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പോള്‍ വോള്‍ട്ടില്‍ സ്വര്‍ണ്ണം നേടിയ ബ്ലസി കുഞ്ഞുമോനെ മൂവാറ്റുപുഴ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് മെത്രാപ്പോലീത്താ മൂവാറ്റുപഴ അരമനയില്‍ ഹാരം അണിയിച്ച് ആദരിച്ചു. ബ്ലസിയുടെ കോച്ച് ചാള്‍സ് ഇ ഇടപ്പാട്ടിനെയും അഭിവന്ദ്യ പിതാവ് അഭിന്ദിച്ചു. ബ്ലസി കുഞ്ഞുമോന്‍ മൂവാറ്റുപുഴ രൂപതാ കരിമ്പ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ ഇടവകാംഗമാണ്


മൂവാറ്റുപുഴ രൂപത മുന്‍ വികാരി ജനാറാള്‍ മോണ്‍. വര്‍ഗ്ഗീസ് കുന്നുംപുറത്ത്

 

മൂവാറ്റുപുഴ രൂപത മുന്‍ വികാരി ജനാറാള്‍ മോണ്‍. വര്‍ഗ്ഗീസ് കുന്നുംപുറത്ത്

12/02/2020

മൂവാറ്റുപുഴ: മൂവാറ്റുപുഴ രൂപതയുടെ മുന്‍ വികാരി ജനറാള്‍ മോണ്‍. വര്‍ഗ്ഗീസ് കുന്നുംപുറത്ത് (54) നിര്യാതനായി. അനാരോഗ്യത്തെ തുടര്‍ന്ന് രണ്ട് വര്‍ഷമായി ചികിത്സയിലായിരുന്നു. 1994 ഏപ്രില്‍ 8 ന് തിരുവല്ല അതിരൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തായില്‍ നിന്നും വൈദിക പട്ടം സ്വികരിച്ച ബഹു. അച്ചന്‍ മൂവാറ്റുപുഴ രൂപതയുടെ വികാരി ജനറാള്‍, ചാന്‍സിലര്‍, കോര്‍പ്പറേറ്റ് മാനേജര്‍, മൈനര്‍ സെമിനാരി റെക്ടര്‍, മലങ്കര മേജര്‍ സെമിനാരിയുടെ ആത്മീയ പിതാവ് എന്നീ നിലകളിലും, അവിഭക്ത തിരുവല്ല രൂപതയുടെ വൈദിക ക്ഷേമനിധി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തിരുവല്ല അതിരൂപതയില്‍ വെണ്ണിക്കുളം, തച്ചമം, കാഞ്ഞിരപ്പാറ, വാലാങ്കര ഇടവകകളില്‍ അസിസ്റ്റന്റ് വികാരിയായും തലവടി സൗത്ത്, തലവടി നോര്‍ത്ത്, എടത്തിക്കാവ്, മുക്കൂട്ടുതറ, ഇടകടത്തി, എരുമേലി, മുക്കട, പനയമ്പാല, മുണ്ടുകുഴി എന്നീ പള്ളകളില്‍ വികാരിയായും മൂവാറ്റുപുഴ രൂപതയില്‍ കുന്നക്കുരുടി, മഴുവന്നൂര്‍, അഞ്ചല്‍പെട്ടി, ഓണക്കൂര്‍, മാമലശ്ശേരി, വെങ്ങോല, പെരുമ്പാവൂര്‍, കീഴില്ലം, പൂതൃക്ക, തമ്മാനിമറ്റം, നീറാമുകള്‍, ഏഴക്കരനാട് എന്നീ പള്ളികളിലും വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാന്ദമംഗലം കുന്നുപുറത്ത് പരേതനായ ചാക്കോയുടെയും ശോശാമ്മയുടെയും മകനാണ് മോണ്‍. വര്‍ഗ്ഗീസ് കുന്നുംപുറത്ത്. സഹേദരങ്ങള്‍: സി. ദീപ SIC, മേരി, അല്ലി, ബെന്നി, സണ്ണി, ഡെയ്‌സി, ജെസ്സി, ജോഷി. മൃതസംസ്‌ക്കാര ശുശ്രൂഷ 31-ാം തീയതി വ്യാഴായ്ച്ച രാവിലെ 10 മണിക്ക് ഭവനത്തിലാരംഭിക്കുന്നതും തുടര്‍ന്നുള്ള ശുശ്രൂഷകള്‍ മാന്ദമംഗലം സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തില്‍ അഭിവന്ദ്യ പിതാക്കന്മാരുടെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നതുമാണ്.


അഭിവന്ദ്യ പിതാക്കന്മാരുടെ ധ്യനത്തിന് മൂവാറ്റുപുഴ രൂപത ആതിഥേയത്വം വഹിച്

 

അഭിവന്ദ്യ പിതാക്കന്മാരുടെ ധ്യനത്തിന് മൂവാറ്റുപുഴ രൂപത ആതിഥേയത്വം വഹിച്

12/02/2020

കേരള കത്തോലിക്കാ സഭയിലെ മധ്യമേഖലാ മെത്രാന്‍മാരുടെ ധ്യാനം 2019 നവംബര്‍ 11, 12 തീയതികളില്‍ മൂവാറ്റുപുഴ അരമനയില്‍വച്ച് നടത്തപ്പെട്ടു. 11-ാം തീയതി വെകിട്ട് 7 മണിക്ക് അരമന ചാപ്പലില്‍ നടന്ന സന്ധ്യാപ്രാര്‍ത്ഥനയോടെ ആരംഭിച്ച ധ്യാനത്തിന് മൂവാറ്റുപുഴ ലൊറേറ്റോ ആശ്രമത്തിലെ നൊവിസ് മാസ്റ്റര്‍ ബഹു. തോമസ് കാഞ്ഞിരക്കോണം ഛഎങ ഇമു. അച്ചന്‍ നേതൃത്വം നല്‍കി. 12-ാം തീയതി ചൊവ്വാഴ്ച്ച രാവിലെ 6.30-ന് തിരുവല്ലാ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. തോമസ് മാര്‍ കൂറിലോസ് തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മൂവാറ്റുപുഴ സെന്റ് ജോസഫ് കത്തീഡ്രല്‍ ദൈവാലയത്തില്‍ അഭിവന്ദ്യ പിതാക്കന്‍മാര്‍ സീറോ മലങ്കര ക്രമത്തില്‍ വി. കുര്‍ബാന അര്‍പ്പിച്ചു. ധ്യാനത്തിന്റെ സമാപനത്തില്‍ വന്ദ്യ പിതാക്കന്‍മാര്‍ അരമനയുടെ കൗണ്‍സില്‍ ഹാളില്‍ സമ്മേളിക്കുകയും കാലിക പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു. വന്ദ്യപിതാക്കന്‍മാര്‍ക്ക് ആതിഥ്യമരുളുന്നത് മൂവാറ്റുപുഴ രൂപതയ്ക്ക് ഏറ്റം സന്തോഷകരവും അഭിമാനകരവുമാണെന്ന് രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് മെത്രാപ്പോലീത്ത തന്റെ സ്വാഗത പ്രസംഗത്തില്‍ എടുത്ത് പറഞ്ഞു. രൂപതാകാര്യാലയത്തില്‍ വച്ച് ആദ്യമായി നടത്തപ്പെട്ട അഭിവന്ദ്യ പിതാക്കന്മാരുടെ ധ്യാനത്തില്‍ വിവിധ രൂപതകളില്‍ നിന്നായി 17 പിതാക്കന്‍മാര്‍ സംബന്ധിച്ചു. അടുക്കും ചിട്ടയുമുള്ള ക്രമീകരണത്തിന്, ധ്യാനാത്മകമായ അന്തരീക്ഷത്തിന്, രുചികരമായ ഭക്ഷണത്തിന്, സ്‌നേഹോഷ്മളമായ സ്വികരണത്തിന് രൂപതാദ്ധ്യക്ഷനെയും വികാരി ജനറാള്‍ മോണ്‍. ചെറിയാന്‍ ചെന്നിക്കരയെയും ഒരുമയോടെ പ്രവര്‍ത്തിച്ച വൈദികരെയും സിസ്റ്റേഴ്‌സിനെയും സെമിനാരി വിദ്യാര്‍ത്ഥികളെയും ആത്മാര്‍ഥതയോടെ സേവനം ചെയ്ത മറ്റെല്ലാവരെയും എല്ലാ പിതാക്കന്‍മാര്‍ക്കും വേണ്ടി അഭിവന്ദ്യ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്തു.

അഭിവന്ദ്യരായ തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടില്‍, മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, ഏബ്രഹാം മാര്‍ ജൂലിയോസ്, മാര്‍ മാത്യു അറയ്ക്കല്‍, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സാമുവല്‍ മാര്‍ ഐറേനിയോസ്, സെബാസ്റ്റിയന്‍ തെക്കത്തച്ചേരില്‍, മാര്‍ സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍, ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ജെയിംസ് ആനപ്പറമ്പില്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസ് പുളിക്കല്‍, യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് എന്നീ മെത്രാപ്പോലീത്തമാര്‍ ധ്യാനത്തില്‍ പങ്കെടുത്തു