family Apostolates

The Diocese of Muvattupuzha has a Department for Family Apostolate. It is conducting counselling sessions, and seminars for married couples, pre-marital preparation, broken families, etc.

Director

Fr. George Maramkandom

Mob. +91 8547283178

Pre-Marriage Guidance Course

2020 വര്‍ഷത്തെ വിവാഹ ഒരുക്ക സെമിനാര്‍ കോതമംഗലം രൂപതയുമായി സഹകരിച്ച് നടത്തുവാന്‍ തീരുമാനിച്ചു. മൂവാറ്റുപുഴ നെസ്റ്റില്‍ നടക്കുന്ന 2020 വര്‍ഷത്തെ വിവാഹ ഒരുക്ക സെമിനാറിന്റെ മാസവും തീയതിയും ചുവടെ ചേര്‍ക്കുന്നു.

ജനുവരി 1-3 15-17
ഫെബ്രുവരി 5-7 19-21
മാര്‍ച്ച് 4-6 18-20
ഏപ്രില്‍ 1-3 15-17
മേയ് 6-8 20-22
ജൂണ്‍ 3-5 17-19
ജൂലൈ 1-3 13-15
ആഗസ്റ്റ് 5-7 19-21
സെപ്റ്റംബര്‍ 2-4 16-18
ഒക്‌ടോബര്‍ 7-9 21-23
നവംബര്‍ 4-6 18-20
ഡിസംബര്‍ 2-4 16-18
ഇതില്‍ മാര്‍ച്ച് 18-20, നവംബര്‍ 18-20 ദിവസങ്ങളില്‍ നടക്കുന്ന സെമിനാറുകളില്‍ നമ്മുടെ രൂപതയിലെ യുവതീയുവാക്കളെ സംബന്ധിപ്പിക്കുവാന്‍ ബഹു. വൈദികര്‍ ശ്രദ്ധിക്കുമല്ലോ. ഈ സെമിനാറുകളില്‍ അവസാന ദിവസം രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ മലങ്കര സഭയെക്കുറിച്ചും ആരാധനയെക്കുറിച്ചും പ്രത്യേകം ക്ലാസ് ഉണ്ടായിരിക്കുന്നതാണ്.

വിവാഹ ഒരുക്ക സെമിനാറില്‍ പങ്കെടുക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്

1. സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
2. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുവാന്‍ www.muvattupuzhadiocese.in എന്ന വെബ്‌സൈറ്റില്‍ family apostolate എന്ന പേജ് സന്ദര്‍ശിക്കുകയോ www.muvattupuzhadiocese.in/familyapostolate എന്ന ലിങ്കിലോ www.familyapostolateklm.com എന്ന വെബ്‌സൈറ്റിലോ പ്രവേശിക്കുക.
3. online registration നടത്തിയവര്‍ വികാരിയച്ചന്റെ സാക്ഷ്യപത്രവും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണം.
4. ബൈബിള്‍, പേന, ബെഡ്ഷീറ്റ്, പുതപ്പ്, ടോയ്‌ലറ്റ് സാധനങ്ങള്‍ തുടങ്ങിയവ കരുതണം.
5. സെമിനാര്‍ പ്രാരംഭ ദിവസം രാവിലെ 8.30 മണിയ്ക്ക് ആരംഭിച്ച് സമാപന ദിവസം വൈകുന്നേരം 4.30ന് അവസാനിക്കും.
6. നിശ്ചിത സമയത്തിന് ശേഷം വരുന്ന ആര്‍ക്കും സെമിനാറില്‍ പ്രവേശനം ലഭിക്കുകയില്ല.
7. സെമിനാറിനിടയില്‍ വിവാഹ വാഗ്ദാനം ഉള്‍പ്പടെ യതൊരാവശ്യങ്ങള്‍ക്കും പുറത്തുപോകാന്‍ അനുവാദം ലഭിക്കുന്നതല്ല.
8. സെമിനാറിന്റെ അവസാന ദിവസം 1.30 മുതല്‍ 4.00 വരെ സെമിനാറില്‍ പങ്കെടുക്കുന്നവരുടെ മാതാപിതാക്കള്‍ക്കായി പ്രത്യേകം ക്ലാസുണ്ടായിരിക്കുന്നതാണ്. മാതാപിതാക്കള്‍ ഈ ക്ലാസില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. എന്തെങ്കിലും അസൗകര്യമുണ്ടെങ്കില്‍ വികാരി അച്ചന്റെ കത്തില്‍ അത് പ്രത്യേകം സൂചിപ്പിക്കേണ്ടതാണ്.
മലങ്കര കത്തോലിക്കാ സഭയില്‍ നിന്ന് അനുയോജ്യരായ ജീവിത പങ്കാളിയെ കണ്ടെത്തുന്നതിനുള്ള സുവര്‍ണ്ണാവസരം. സഭാതലത്തില്‍ രൂപീകൃതമാകുന്ന ഈ സംരംഭം നമ്മുടെ എല്ലാ രൂപതകളിലേയും മിഷന്‍ കേന്ദ്രങ്ങളിലേയും വിശ്വാസികള്‍ക്ക് ഏറ്റം പ്രയോജന പ്രദമായിരിക്കും. https://mcmatrimonyna.com/

നിബന്ധനകള്‍

1. നിങ്ങള്‍ നിയമപരമായ വിവാഹ പ്രായമോ അതില്‍ കൂടുതലോ ഉള്ള ഒരു ഇന്ത്യന്‍ പൗരനായിരിക്കണം (അല്ലെങ്കില്‍ രാജ്യത്തിന്റെ നിയമങ്ങള്‍ക്കനുസൃതമായി ഈ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയ പരിധിക്കുള്ളില്‍).
2. നിങ്ങള്‍ മലങ്കര സിറിയന്‍ കത്തോലിക്ക കമ്മ്യൂണിറ്റിയില്‍ അംഗമായിരിക്കണം.
3. രജിസ്റ്റര്‍ ചെയ്യുന്നതിന് നിങ്ങള്‍ സാധുവായ ഒരു ഈ മെയില്‍ വിലാസവും സാധുവായ മൊബൈല്‍ നമ്പറും സമര്‍പ്പിക്കണം.
4. ലോഗിന്‍ ചെയ്യാനുള്ള പാസ്സ്വേര്‍ഡ് സൃഷ്ടിക്കുകയും നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത് ഇമെയില്‍ ഐഡിയിലേക്ക് അയക്കുകയും ചെയ്യും.
5. നിങ്ങളുടെ ഉപയോക്തൃനാമവും (നിങ്ങളുടെ ഇമെയില്‍ ഐഡി) പാസ്വേര്‍ഡും ഉപയോഗിച്ച് പ്രവേശിച്ച് നിങ്ങളുടെ പ്രൊഫൈല്‍ അപ്‌ഡേറ്റ് ചെയ്യുക.
6. നിങ്ങളുടെ ഫോട്ടോഗ്രാഫുകള്‍ അപ്ലോഡ്‌ചെയ്യുക.നിങ്ങളുടെ സ്വകാര്യ വിശദശാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുകയും പങ്കാളിയുടെ മുന്‍ഗണനകള്‍ അടയാളപ്പെടുത്തുകയും ചെയ്യുക.
7. ഓണ്‍ലൈന്‍ പേയ്‌മെന്റ് ഗെയ്റ്റ് വേ വഴി രജിസ്‌ട്രേഷന്‍ ഫീസ് അടക്കുക.
8. നിങ്ങളുടെ രജിസ്ട്രേഷന്‍ വിഷാദാശാംശങ്ങളും പ്രഫൈലും പരിശോധിച്ച് 24 മണിക്കൂറിനുള്ളില്‍ അംഗീകരിക്കപ്പെടും. നിങ്ങളുടെ പ്രൊഫൈല്‍ വിശദാശാംശങ്ങളുടെയും പങ്കാളിയുടെ പ്രതീക്ഷിച്ച മുന്‍ഗണനകളുടെയും അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് മികച്ച പൊരുത്തങ്ങള്‍ കാണാന്‍ കഴിയും.